KeralaNewsRECENT POSTS
കോഴിക്കോട് കടല്‍പ്പാലം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പാലത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകീട്ട് 7.45 ഓടെയായിരുന്നു സംഭവം. സംഭവത്തില്‍ സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വൈകിട്ടോടെ എത്തിയ ഇവര്‍ ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന്റെ മുകളില്‍ കയറുകയായിരുന്നു. ജെസിബി കൊണ്ടുവന്ന് തകര്‍ന്ന് വീണ സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നു അധികൃതര്‍ ആദ്യം ശ്രമിച്ചിരുന്നത്. അത് സാധിക്കാത്തതിനാല്‍ കട്ടര്‍ ഉപയോഗിച്ച് സ്ലാബുകള്‍ മുറിച്ചു നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News