CricketNationalNewsSports

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വീണ്ടും അട്ടിമറി, സിംബാബ്‌വെയെ തകര്‍ത്ത് സ്‌കോട്ട്‌ലാന്‍ഡ് ലോകകപ്പിന്‌

ക്വീന്‍സ് സ്പോര്‍ട്‌സ് ക്ലബ്: ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വീണ്ടും അട്ടിമറി. വെസ്റ്റ് ഇന്‍ഡീസിന് പിന്നാലെ യോഗ്യതാ റൗണ്ടിലെ മറ്റൊരു ഫേവറൈറ്റുകളായ സിംബാബ്‌വെയും പുറത്തായി. സിംബാബ്‌വെയെ 31 റണ്‍സിന് സ്‌കോട്‌ലന്‍ഡ് അട്ടിമറിക്കുകയായിരുന്നു.

235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 41.1 ഓവറില്‍ 203 റണ്‍സില്‍ ഓള്‍ഔട്ടായി. സിംബാബ്‌വെക്കായി റയാന്‍ ബേള്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടം വിജയം കണ്ടില്ല. സ്കോട്‌ലന്‍ഡിനായി ക്രിസ് സോള്‍ മൂന്നും ബ്രണ്ടന്‍ മക്‌മല്ലനും മൈക്കല്‍ ലീസ്‌കും രണ്ട് വീതവും മറ്റുള്ളവര്‍ ഓരോ വിക്കറ്റും പേരിലാക്കി

ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലന്‍ഡ് 50 ഓവറില്‍ 8 വിക്കറ്റിനാണ് 234 റണ്‍സ് നേടിയത്. 34 പന്തില്‍ 48 റണ്‍സ് നേടിയ മൈക്കല്‍ ലീസ്‌കാണ് സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ക്രിസ്റ്റഫര്‍ മക്‌ബ്രൈഡ്(45 പന്തില്‍ 28), മാത്യൂ ക്രോസ്(75 പന്തില്‍ 38), ബ്രണ്ടന്‍ മക്‌മല്ലന്‍(34 പന്തില്‍ 34), ജോര്‍ജ് മന്‍സി(52 പന്തില്‍ 31), ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്‌ടണ്‍(18 പന്തില്‍ 7), തോമസ് മക്കിന്‍ടോഷ്(21 പന്തില്‍ 13), ക്രിസ് ഗ്രീവ്സ്(2 പന്തില്‍ 1), മാര്‍ക്ക് വാട്ട്(12 പന്തില്‍ 21*), സഫ്‌യാന്‍ ഷരീഫ്(4 പന്തില്‍ 5*) എന്നിങ്ങനെയായിരുന്നു മറ്റ് സ്കോട്ടിഷ് താരങ്ങളുടെ സ്കോര്‍. സിംബാബ്‌വെക്കായി ഷോണ്‍ വില്യംസ് മൂന്നും ചടാര രണ്ടും എന്‍ഗാരവ ഒന്നും വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ 2.2 ഓവറിനിടെ ഓപ്പണര്‍മാരെ സിംബാബ്‌വെക്ക് നഷ്‌ടമായി. ക്രിസ് സോളിന്‍റെ പന്തുകളില്‍ വിക്കറ്റ് കീപ്പര്‍ ജോയ്‌ലോര്‍ഡ് ഗംബീ പൂജ്യത്തിനും ക്യാപ്റ്റന്‍ ക്രൈഗ് ഇര്‍വിന്‍ 2 റണ്‍സിനും പുറത്തായി. പിന്നാലെ ഇന്നസെന്‍റ് കൈയയും ഫോമിലായിരുന്ന ഷോണ്‍ വില്യംസും 12 റണ്‍സ് വീതമെടുത്ത് മടങ്ങി.

പിന്നീട് സിക്കന്ദര്‍ റാസ 40 പന്തില്‍ 34 ഉം വെസ്‌ലി മധ്‌വേരെ 39 പന്തില്‍ 40 ഉം റണ്‍സെടുത്തപ്പോള്‍ 84 പന്തില്‍ 83 അടിച്ച റയാന്‍ ബേളിന്‍റെ പോരാട്ടം മക്‌മല്ലനിന്‍റെ ക്യാച്ചില്‍ അവസാനിച്ചതോടെ സിംബാബ്‌വെന്‍ പോരാട്ടവീര്യം ചോര്‍ന്നു. വെല്ലിംഗ്‌ടണ്‍ മസാക്കഡ്‌സ(18 പന്തില്‍ 5), റിച്ചാര്‍ഡ് എന്‍ഗാരവ(4 പന്തില്‍ 2), ടെന്‍ഡൈ ചതാര(14 പന്തില്‍ 2), ബ്ലെസിംഗ് മസരാബനി(8 പന്തില്‍ 3*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button