KeralaNews

ടോറസിന് അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി-റാന്നി റോഡിൽ അംബിപ്പടിക്ക് സമീപം സ്‌കൂട്ടർ ടോറസിന് അടിയിൽപ്പെട്ട് യുവാവ് തൽക്ഷണം മരിച്ചു. പാടിമൺ ഇലവനോലിക്കൽ ഓലിക്കൽ പാറയിൽ ചാക്കോ വർഗീസ് മകൻ ജിബിൻ ചാക്കോ വർഗീസ് (22) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം.

കരുവാറ്റ സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനം ജിബിൻ പൂർത്തിയാക്കിയിരുന്നു. കോളജിൽ പോയി വീട്ടിലേക്ക് മടങ്ങും വഴി മല്ലപ്പള്ളി ഭാഗത്തേക്ക് വന്ന ടോറസുമായി സ്‌കൂട്ടർ കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അടുത്ത ആഴ്ച ചെന്നൈയിൽ ജോലിക്ക് പോകാനിരിക്കുകയാണ് അപകടം. മാതാവ് മിനി നഴ്സ് ബിലിവേഴ്സ് ഹോസ്പിറ്റൽ തിരുവല്ല.

പിതാവ് ചാക്കോ വർഗീസ് തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റൽ ജീവനക്കാരനാണ്. സഹോദരൻ ജൂഡിൻ (പത്താം ക്ലാസ് വിദ്യാർത്ഥി). മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പിന്നീട് സംസ്‌കരിക്കും. കീഴ്‌വായ്പൂര് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button