തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ജൂണില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കഴിഞ്ഞ വര്‍ഷത്തെപോലെ അധ്യയനവര്‍ഷം ഓണ്‍ലൈന്‍/ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നടത്തേണ്ടിവരും.
വാക്സിനേഷന് കൂടി ആരംഭിച്ച സാഹചര്യത്തില്‍ ജൂണ്‍ എത്തുമ്പോഴേക്കും കോവിഡ് കുറയുമെന്നും ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളെ സ്കൂളിലെത്തിച്ച് അധ്യയനത്തിന് കഴിയുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍, കോവിഡ് രണ്ടാം തരംഗവും രോഗബാധിതരുടെ എണ്ണം കൂടുന്നതും സാഹചര്യം പ്രതികൂലമാക്കി. അധ്യയന വര്‍ഷാരംഭം സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ വന്നശേഷം നയപരമായ തീരുമാനവുമെടുക്കണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News