സ്‌കൂളുകളുടെ ഓണം,ക്രിസ്തുമസ് അവധി വെട്ടിക്കുറച്ചു,ഇനി 8 നാള്‍ മാത്രം അവധി.
കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഓണം, ക്രിസ്തുമസ് അവധി എട്ട് ദിവസങ്ങളാക്കി ചുരുക്കി.സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.സാൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും മഹാന്മാരുടെയും ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കുമെന്നും സി.ബി.എസ്.സി സ്‌കൂളുകള്‍ ഉള്‍പ്പെട്ട ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്‍ അറിയിച്ചു,
അവധി നല്‍കുന്നതിലുപരി മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങളില്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നതിലൂടെ ഇവരുടെ ജീവിതം നല്‍കുന്ന സന്ദേശം കുട്ടികളിലേക്ക് എത്തിയ്ക്കുകയാണ് ലക്ഷ്യം. സംഘടനയില്‍പ്പെട്ട സ്‌കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും മക്കള്‍ക്ക് അതതു സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.