CricketKeralaNewsSports

സഞ്ജുവിന് പകരം സച്ചിൻ ക്യാപ്റ്റൻ: വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: വിജയ് ഹസാരെ ദേശീയ ഏകദിന ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിമർശനവുമായി തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായി ശശി തരൂർ. മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ ആശ്ചര്യമെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

ടീമിലെ മികച്ച പേസർമാരായ കെ.എം.ആസിഫ്, ബേസിൽ തമ്പി, ബാറ്റ്സ്മാൻ രോഹൻ പ്രേം എന്നിവർ ഇല്ലാത്തതിനെയും വിമർശിച്ച തരൂർ, അൽപ്പത്തരം വിനാശത്തിലേയ്ക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. എസ്. ശ്രീശാന്ത്, റോബിൻ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന ഉൾപ്പെടെയുള്ളവർ 20 അംഗ ടീമിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button