KeralaNewsRECENT POSTS
‘schadenfreude ‘; ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി; ട്വീറ്റിലെ പുതിയെ വാക്കിന്റെ അര്‍ത്ഥം ഇതാണ്
കോഴിക്കോട്: ഐ.എന്‍.എക്സ്. മീഡിയ കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് തരൂര്‍ ചിദംബരത്തിന് പിന്തുണ അറിയിച്ചത്. അത്ര പരിചിതമല്ലാത്ത schadenfreude (ഷാഡിന്‍ ഫ്രോയ്ഡ്)എന്ന ഇംഗ്ലീഷ് വാക്കും ട്വീറ്റില്‍ പ്രയോഗിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ദുരിതത്തില്‍ അതിയായി സന്തോഷിക്കുന്ന സ്വഭാവമെന്നാണ് ഈ വാക്കിന്റെ അര്‍ഥം.
അവസാനം നീതി ജയിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും, അതുവരെ പകയുള്ള മനസ്സുള്ളവരെ ഈ ദുരിതംകണ്ട് അതിയായി സന്തോഷിക്കാന്‍ അനുവദിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News