കൊല്‍ക്കൊത്ത: ബി.ജെ.പി മുന്‍ഗണന നല്‍കുന്നത് വികസനത്തിനല്ല, ഹിന്ദുരാഷ്ട്ര രൂപീകരണത്തിനാണെന്ന് ശശി തരൂര്‍ എം.പി. രാജ്യത്തെ യഥാര്‍ഥ ‘തുക്കഡെ, തുക്കഡെ ഗ്യാംഗ്’ ഭരണപക്ഷമാണെന്നും അവര്‍ രാജ്യത്തെ വെട്ടിമുറിക്കുമെന്നും തരൂര്‍ കുറ്റപ്പെടുത്തി. ജെഎന്‍യു വിദ്യാര്‍ഥികള്‍ ‘തുക്കഡെ തുക്കഡെ ഗ്യാംഗ്’ ആണെന്ന ബിജെപിയുടെ പരാമര്‍ശം കടമെടുത്തായിരുന്നു തരൂരിന്റെ വിമര്‍ശം.
വികസനത്തിന് ഇപ്പോഴത്തെ സര്‍ക്കാരിനു താത്പര്യമില്ല. വിഭജിച്ച് ഭരിക്കുക എന്ന ബ്രട്ടീഷ് തന്ത്രമാണ് ഭരണപക്ഷത്തിന്റേത്. ഇന്ത്യയില്‍ ആദ്യമായി പൗരത്വത്തിനു മതം മാനദണ്ഡമാക്കിയിരിക്കുകയാണ്. അതില്‍ നിന്ന് ഇസ്ലാമിനെ മാത്രം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു-പൗരത്വനിയമ ഭേദഗതിയെ പരാമര്‍ശിച്ച് തരൂര്‍ വ്യക്തമാക്കി. കോല്‍ക്കൊത്ത ലിറ്റററി മീറ്റില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.