ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യോഗ്യതയില്ലെന്ന് ശശി തരൂര്‍
പൂനെ: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാക് അധീന കാഷ്മീരിലെ സ്വന്തം റിക്കാര്‍ഡ് കണക്കിലെടുത്താല്‍ പ്രത്യേകിച്ച് പാക്കിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒട്ടും യോഗ്യതയില്ലെന്നു അദ്ദേഹം പറഞ്ഞു. പൂന സാഹിത്യോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു തരൂര്‍. രാജ്യത്ത് നമുക്ക് പലവിധ വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ ഇന്ത്യയുടെ താല്‍പ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് ബിജെപിയുടെ വിദേശനയമോ കോണ്‍ഗ്രസിന്റെ വിദേശനയമോ അല്ല. അത് ഇന്ത്യയുടെ വിദേശനയമാണെന്നും അദ്ദേഹം പറഞ്ഞു.
മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം രാജ്യത്ത് ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പതാകയാണ് വഹിക്കുന്നത്. എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ആദരിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി പദവിയെ മാത്രമല്ല ഇന്ത്യയിലെ വോട്ടര്‍മാരെയും താന്‍ ബഹുമാനിക്കുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.