പ്രിയങ്കയുടെ സാരി ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, പുരുഷന്‍മാരുടെ ബോട്ടില്‍ ചലഞ്ചിന് ചെക്ക് പറഞ്ഞ് വനിതകളുടെ സാരി ട്വിറ്റര്‍
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഇത് ചലഞ്ചുകളുടെ കാലമാണ് പുരുഷന്‍മാര്‍ കരുത്തും സാഹസികതയും തെളിയിക്കുന്ന ബോട്ടില്‍ ചലഞ്ചുമായി സിനിമാതാരങ്ങളും കായികതാരങ്ങളും മിന്നി നില്‍ക്കുമ്പോള്‍ ഹൃദയം കവരുന്ന വ്യത്യസ്തമായ മറ്റൊരു ചലഞ്ചുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്.സ്ത്രീകള്‍ വിവാഹ സാരിയുടുത്തുള്ള ചിത്രങ്ങള്‍ സാരി ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നത്.
ജൂലൈ 15 നാണ് വിവാഹവാര്‍ഷിക ദിനത്തിലെ പൂജാവേളയില്‍ സാരിയുടുത്തു നില്‍ക്കുന്ന ചിത്രം പ്രിയങ്ക പോസ്റ്റ് ചെയ്തത്.സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഒരു വലിയ നിരതന്നെ തങ്ങളുടെ സാരി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെ സംഗതി ട്രെന്‍ഡിംഗിലെത്തി. മറ്റു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും ഇത് പടര്‍ന്നുകഴിഞ്ഞു.കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ചതുര്‍വേദി, ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ, നടിമാരായ പ്രിയ മാലിക്, മീരാ ചോപ്ര, യാമി ഗൗതം എന്നിവര്‍ ഇതിനകം സാരി ട്വിറ്ററിന്റെ ഭാഗമായി.