KeralaNews

ചാവക്കാട് കടപ്പുറത്ത് മത്തിച്ചാകര, തീരത്തു നിന്നും വെറും കൈയ്യിൽ മീൻ വാരി നാട്ടുകാർ

തൃശൂർ :ചാവക്കാട് കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് മത്തിക്കൊയ്ത്ത്.ഇന്ന് രാവിലെയാണ് തിരമാലയോടൊപ്പം മത്തിക്കൂട്ടം കരയിലേക്ക് അടിച്ചു കയറിയത്.വൻ തോതിൽ മത്തി ജീവനോടെ തിരമാലയോടൊപ്പം കരക്ക് കയറിയ വിവരമറിഞ്ഞ് നിരവധി പേർ കടൽതീരത്തെത്തി മത്തി ശേഖരിച്ചു.

.

ചിലർ വലവീശിയാണ് മത്തി പിടിച്ചത്.സ്ത്രീകളും കുട്ടികളും മത്സ്യം പിടിക്കാനായി എത്തിയിരുന്നു.ബക്കറ്റുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറയെ മത്തിയുമായാണ് പലരും മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button