CrimeKeralaNewsTrending

ഒരേ സമയം രണ്ടു പേരെ ഫേസ് ബുക്കില്‍ പ്രണയിച്ച് ശരണ്യ,പ്രണവിനെ വിവാഹം ചെയ്തു,നിധിനുമായി രഹസ്യബന്ധം തുടര്‍ന്നു,കുഞ്ഞിനെ കൊന്നതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കാമുകനും കൊലക്കേസില്‍ പ്രതി

കണ്ണൂര്‍: ഫേസ് ബുക്കിലെ പ്രണയ ചതിക്കുഴിയില്‍ വീണ് സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ശരണ്യ ഭര്‍ത്താവ് പ്രണവിനെ സ്വന്തമാക്കിയതും ഫേസ് ബുക്കിലൂടെത്തന്നെ.ഫേസ് ബുക്കിലൂടെ പ്രണവ് ശരണ്യ പരിചയപ്പെട്ട് പ്രണയിച്ച സമയത്തുതന്നെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നിധിനും പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.

പ്രണവുമായി വിവാഹം കഴിഞ്ഞെങ്കിലും നിധിനുമായുള്ള ബന്ധം ഒഴിവാക്കാന്‍ ശരണ്യ തയ്യാറായില്ല. ഫേസ് ബുക്കിലൂടെ നിരന്തരം മെസേജുകള്‍ അയച്ച് ഇരുവരും തമ്മില്‍ പിരിയാനാവാത്ത വിധം അടുക്കുകയും ചെയ്തു.പ്രണവ് വിദേശത്തുപോയതോടെ കാര്യങ്ങള്‍ കൂറേക്കൂടി എളുപ്പമാവുകയും ചെയ്തു.വിവാഹം കഴിയ്ക്കാന്‍ സാധിച്ചില്ലെങ്കിലും നിധിന്റെ പ്രണയം ആത്മാര്‍ത്ഥമാണെന്നായിരുന്നു ശരണ്യയുടെ ധാരണ.

ബന്ധം ദൃഢമായതോടെ ശണ്യയും നിധിനും തമ്മില്‍ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിഥിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടി ഇരുവരും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ഭര്‍തൃ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതും നിധിന്് നല്‍കിയെന്നാണ് സംശയം.

ശരണ്യയോട് മാത്രമല്ല മറ്റു യുവതികളുമായി നിധിന് ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. വിവാഹം കഴിക്കണം എന്ന ഉദ്ദേശമില്ലാത്തതിനാല്‍ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്ക് കാണില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കുഞ്ഞില്ലായിരുന്നെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു എന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ സംശയം. അങ്ങനെയാണെങ്കില്‍ ഇയാള്‍ക്കെതിരെ പ്രേരണാ കുറ്റം ചുമത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker