KeralaNews

സന്തോഷ് ജോര്‍ജ് കുളങ്ങര ബഹിരാകാശത്തേക്ക്; ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ലഭിച്ച ഏക വ്യക്തി

തിരുവനന്തപുരം: ബ്രിട്ടീഷ് ശതകോടീശ്വരന്‍ സര്‍ റിച്ചഡ് ബ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള വെര്‍ജിന്‍ ഗലാക്റ്റിക് കമ്പനി നടത്തുന്ന ബഹിരാകാശ വിനോദയാത്രക്ക് ടിക്കറ്റ് ലഭിച്ചവരില്‍ മലയാളിയായ സന്തോഷ് ജോര്‍ജ് കുളങ്ങരയും. ടെസ് ല മേധാവി ഇലോണ്‍ മസ്‌ക് അടക്കമുള്ള പ്രമുഖരും കോടീശ്വരന്‍മാരുമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് സന്തോഷ് ജോര്‍ജിന് മാത്രമാണ് ടിക്കറ്റ് ലഭിച്ചിട്ടുള്ളത്. 2007ല്‍ തന്നെ ബഹിരാകാശ വിനോദയാത്രയുടെ ഭാഗമാകാമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നെങ്കിലും വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ യാത്രാശ്രമം വിജയിച്ചതോടെ ഇപ്പോഴാണ് അവസരമൊരുങ്ങിയത്.

അടുത്ത വര്‍ഷമായിരിക്കും സന്തോഷ് ജോര്‍ജിന്റെ യാത്രയെന്നാണ് സൂചന. ഏകദേശം ഒരു കോടി 80 ലക്ഷം രൂപയാണ് യാത്രാച്ചെലവ് കണക്കാക്കുന്നത്. സഞ്ചാരം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തനായ സന്തോഷ് ജോര്‍ജ് കുളങ്ങര 24 വര്‍ഷം കൊണ്ട് 130 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button