24.8 C
Kottayam
Saturday, November 2, 2024
test1
test1

‘ആ പാലാരിവട്ടം പാലം ഡല്‍ഹിയില്‍ എങ്ങാനായിരുന്നെങ്കില്‍..’ കെജ്‌രിവാളിനെ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്

Must read

നടന്‍, സംവിധായകന്‍ എന്നിങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലയിലും കഴിവ് തെളിയിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. അതുപോലെ തന്നെ സാമൂഹിക വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ പണ്ഡിറ്റ് തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് കെജ്‌രിവാളിന് അഭിനന്ദനം അര്‍പ്പിച്ച് രംഗത്ത് വന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..

All the best Aravindh Kejariwal ji..
Delhi നിയമ സഭയില് Aravindh Kejarival jiയുടെ AAP പാ൪ട്ടി തുട൪ച്ചയായ് ഭരണം നിലനി൪ത്തിയല്ലോ..70 ല് 62 സീറ്റും നേടി. കഴിഞ്ഞ തവണ 3സീറ്റ് മാത്രം കിട്ടിയ BJP ഇത്തവണ 8 ആക്കി ഉയ൪ത്തി. എത്രയോ വ൪ഷം Delhi ഭരിച്ച Congress Party കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വട്ട പൂജ്യമായ്. മറ്റു കുഞ്ഞു പാ൪ട്ടിക്കാ൪ നോട്ടക്കും പിറകിലും ആയ്.

അഴിമതി കുറച്ച് വികസനം കൊണ്ടു വന്നതാകാം അദ്ദേഹത്തിന്ടെ വിജയം. സ൪ക്കാ൪ തലത്തിലുള്ള എല്ലാ അനാവശ്യ ചെലവും അദ്ദേഹം ഒഴിവാക്കുന്നു. പാവപ്പെട്ടവ൪ക്ക് വൈദ്യുതി സൗജന്യമായ് നല്കിയതും നി൪ണ്ണായകമായ്. പിന്നെ adjustment രാഷ്ട്രീയത്തിലും അദ്ദേഹം വിശ്വസിക്കുന്നില്ല.

കേരളത്തിലും അദ്ദേഹത്തിന്ടെ ശൈലി പരീക്ഷിക്കാം..

All the best Aravindh Kejarival ji..

(വാല് കഷ്ണം.. തോറ്റു തുന്നം പാടുമ്പോള് EVM നെ കുറ്റം പറയുന്നവരെ ഒരുത്തനേയും ഇപ്പോള് കാണാനില്ല. കഴിവും , ബുദ്ധിയും ഉള്ള നേതാക്കന്മാ൪ കേന്ദ്രത്തിലും സംസ്ഥാനത്തിലും ജയിക്കും. ഫാസിസം, മതേതരത്വം, ന്യൂനപക്ഷ സംരക്ഷകര് തീവ്രവാദം എന്നതിനേക്കാള് ജനങ്ങളുടെ വോട്ട് കിട്ടുവാ൯ എളുപ്പം അഴിമതി ഇല്ലാതെ വികസനം കൊണ്ടു വന്നാല് മതി എന്ന൪ത്ഥം..

ഓ..ആ പാലാരിവട്ടം പാലമൊക്കെ Delhi യില് എങ്ങാനായിരുന്നു ഉണ്ടാക്കിയതെങ്കില് അതുണ്ടാക്കിയവരുടെ അവസ്ഥ ആലോചിച്ചു നോക്കു..)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'സമസ്തയിലും ലീഗിന്റെ ശത്രുക്കൾ ഉണ്ട്; ലീഗിനെ ആര് എതിർത്താലും മറുപടി പറയും': പിഎംഎ സലാം

കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനത്തിന് പിന്നാലെ ഉമർ ഫൈസിക്ക് എതിരെ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. സമസ്ത ലീഗ് വിവാദത്തിന് പിന്നിൽ സിപിഐഎമ്മെന്നും രാഷ്ട്രീയ യജമാനന്മാർ പറയുന്നതാണ് ഉമർ ഫൈസി പറഞ്ഞു...

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി 16 മുതൽ; സർക്കാർ വിജ്ഞാപനമായ

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്താനുള്ള വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കി. ആറു സ്ഥലങ്ങളിലായി വള്ളംകളി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 16...

വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.ഇന്ന് (02-11-2024) പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ...

നീലേശ്വരം വെടിക്കെട്ട് അപകടം: പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ സാരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.കാസര്‍കോട്...

ഹോണ്‍ മുഴക്കി, അവര്‍ വളരെ അടുത്തായിരുന്നു, രക്ഷപ്പെടാനായില്ല; നിസ്സഹായനായിപ്പോയെന്ന് ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ ലോക്കോപൈലറ്റ്

പാലക്കാട്: ഷൊര്‍ണൂരില്‍ ശനിയാഴ്ച വൈകുന്നേരമാണ് ട്രെയിന്‍ തട്ടി നാല് തമിഴ്നാട് സ്വദേശികളുടെ ജീവന്‍ പൊലിഞ്ഞ ദാരുണമായ സംഭവമുണ്ടായത്. റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം നീക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന തമിഴ്‌നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി,...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.