CricketKeralaNewsSports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ജുവില്ല, ബി.സി.സി.ഐയ്ക്ക് വിമർശനം, പ്രതിഷേധവുമായി സോഷ്യൽ മീഡിയ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) ടി20 പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സഞ്ജു സാംസണെ (Sanju Samson) പിന്തുണച്ച് സോഷ്യല്‍ മീഡിയ. ഇന്നാണ് വിന്‍ഡീസ് പര്യടനത്തിലുള്ള ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജുവിനെ ഒഴിവാക്കിയപ്പോള്‍ മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ (Shreyas Iyer), ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അയര്‍ലന്‍ഡിനെതിരെ 77 റണ്‍സ് നേടിയ ശേഷം സഞ്ജുവിന് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

സഞ്ജുവിനെ തുടര്‍ച്ചയായി തഴയുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഒഴിവാക്കുന്നതിലൂടെ ഒക്ടബോറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ സഞ്ജുവില്ലെന്ന് വ്യക്തമാവുകയാണ്. അതേസമയം പേസര്‍മാര്‍ക്കെതിരെ മോശം റെക്കോര്‍ഡുള്ള ശ്രേയസിന് വീണ്ടും വീണ്ടും അവസരം നല്‍കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിക്ക് അനുയോജ്യമാകുമെന്ന് നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പോലും പറഞ്ഞതാണ്. എന്നാല്‍ ആ പിന്തുണപോലും താരത്തിന് ലഭിക്കുന്നില്ല.

https://twitter.com/cricklover99/status/1547528107262758912?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547528107262758912%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Ftwitter.com%2F

വിന്‍ഡീസിലേക്ക് 18 ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ പുറത്തായിരുന്ന കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. വെറ്ററന്‍ താരം ആര്‍ അശ്വിനേയും തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോലി, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ മാത്രമേ കളിപ്പിക്കൂ. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ ടി20 കളിച്ച ഉമ്രാന്‍ മാലിക്കിനെ ടീമിലേക്ക് പരിഗണിച്ചില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍

വിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. അതിന് മുമ്പ് മൂന്ന് ഏകദിനങ്ങളിലും ടീം കളിക്കും. ഏകദിന ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

ജൂലൈ 22ന് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും (24, 27) ഏകദിനങ്ങള്‍ ഇതേ വേദിയില്‍ തന്നെ നടക്കും. ശേഷം അഞ്ച് ടി20 മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ വരും.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker