23.6 C
Kottayam
Saturday, November 2, 2024
test1
test1

Sanju samson: സങ്കടത്തോടെ ചിലരോട് പിരിയേണ്ടിവരുമെന്ന് സഞ്ജു;രാജസ്ഥാന്‍ താരങ്ങളെ ഒഴിവാക്കിയതില്‍ നായകന്റെ പ്രതികരണം

Must read

ജയ്പൂര്‍: ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് ആറ് താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവര്‍ രാജസ്ഥാനൊപ്പം തുടരും. അതേസമയം ജോസ് ബട്‌ലര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെ കൈവിട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. നിലനിര്‍ത്താനുള്ള സമയം കഴിഞ്ഞതിന് ശേഷം സഞ്ജു ഇതിനെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിക്കുകയാണ് സഞ്ജു.

ഒരു സൗഹൃദാന്തരീക്ഷം ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് സഞ്ജു വ്യക്തമാക്കി. മലയാളി താരത്തിന്റെ വാക്കുകള്‍.. ”കഴിഞ്ഞ കുറച്ച് സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഞങ്ങളുടെ ആരാധകര്‍ക്ക് വേണ്ടി നല്ല നിമിഷങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. ഞങ്ങളുടെ യുവ പ്രതിഭകളില്‍ ചിലരെ അടുത്ത തലമുറയായി വളര്‍ത്തിയെടുക്കാനും സാധിച്ചു. ഡ്രസ്സിംഗ് റൂമില്‍ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. താരങ്ങള്‍ക്കിടയില്‍ പ്രത്യേക സൗഹൃദബന്ധം തന്നെയുണ്ട്. ജീവിതകാലം മുഴുവന്‍ അത് നിലനില്‍ക്കും.” സഞ്ജു പറഞ്ഞു.

ചിലരോട് സങ്കടത്തോടെ പരിയേണ്ടിവരുമെന്നും സഞ്ജു പറഞ്ഞു. ”അതേ ടീമിനൊപ്പം ഈ യാത്ര തുടരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. ഫ്രാഞ്ചൈസിക്ക് അവിശ്വസനീയമായ വിജയവും സ്വാഭാവികമായും വലിയ സന്തോഷവും കൊണ്ടുവന്ന അവരില്‍ ചിലരോട് വലിയ സങ്കടത്തോടെ ഞങ്ങള്‍ പിരിയേണ്ടി വരും. എല്ലാവരേയും അല്ലെങ്കിലും ലേലത്തില്‍ തിരികെ വാങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ആരാധകരും ഞങ്ങളും പ്രതീക്ഷിക്കുന്നു.” സഞ്ജു വ്യക്തമാക്കി.

രാഹുല്‍ ദ്രാവിഡിനും കുമാര്‍ സംഗക്കാരയ്ക്കുമൊപ്പം ജോലി ചെയ്യുന്നതിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ”രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലും കുമാര്‍ സംഗക്കാരയുടെ പിന്തുണയിലും എനിക്കും ഫ്രാഞ്ചൈസിക്കും അവിശ്വസനീയ യാത്ര തുടരാന്‍ സാധിച്ചാല്‍ ഞാന്‍ ഭാഗ്യവാനായിരിക്കും. ഈ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലേക്ക് മാറാന്‍ ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു.” സഞ്ജു കൂട്ടിച്ചേര്‍ത്തു.

ബട്‌ലറെ ഒഴിവാക്കുന്നതില്‍ രാജസ്ഥാന് വ്യക്തമായ കാരണമുണ്ടായിരുന്നു. പരിക്ക് തന്നെയാണ് അതിന്റെ പ്രധാന കാരണം. ബട്ലറെ നിലനിര്‍ത്തിയാലും കളിപ്പിക്കാന്‍ സാധിക്കുമോയെന്ന് റോയല്‍സ് ക്യാംപില്‍ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലാണ് ബട്ലര്‍ ഇംഗ്ലണ്ടിന്റെ കുപ്പായം അണിയുന്നത്. അദ്ദേഹത്തിന്റെ കാലി പേശികള്‍ക്ക് നേരത്തെ പരിക്കുകളുണ്ട്. ഇത് പരിക്കിന്റെ പേരില്‍ താരത്തിന് ചില മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനുമായി ബട്ലര്‍ക്ക് മുന്നില്‍ തിരക്കേറിയ ഷെഡ്യൂളുണ്ട്. അതുകൊണ്ടുന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് ജോലിഭാരം ഏല്‍പ്പിക്കാന്‍ ശ്രമിക്കില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് താരത്തെ കൈവിട്ടതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

DYFI:ലഹരിക്കേസ് പ്രതികള്‍ക്കൊപ്പം ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാള്‍ ആഘോഷം ; അന്വേഷണം

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയു‍ടെ പിറന്നാള്‍ ആഘോഷം കളറാക്കാൻ കഞ്ചാവ്-എംഡിഎംഎ കേസ് പ്രതികളും. പത്തനംതിട്ട പറക്കോട് കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച ആഘോഷത്തിൽ സിപിഎം-എസ്എഫ്ഐ പ്രവര്‍ത്തകരും പങ്കെടുത്തു.ഇന്നലെയായിരുന്നു ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറി,...

Kodakara black money case: കൊടകര കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവ്; പാലക്കാടും ചേലക്കരയിലും തൃശൂർ ആവർത്തിക്കുമെന്നും സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.  ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.വ്യാജ ആരോപണങ്ങള്‍...

ഭാര്യയ്ക്ക് വധശിക്ഷ നൽകണമെന്ന വീഡിയോ തയ്യാറാക്കിയ ശേഷം രണ്ട് മക്കൾക്ക് വിഷം കൊടുത്ത് യുവാവ് ജീവനൊടുക്കി

ലക്നൗ: ഉത്തർപ്രദേശിൽ രണ്ട് മക്കൾക്ക് വിഷം കൊടുത്ത ശേഷം യുവാവ് ജീവനൊടുക്കി. ബുലന്ദ്ഷഹർ ജില്ലയിലെ ടെലിയ നാഗ്ല എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ്, ഭാര്യ വീട്ടിലേക്ക് മടങ്ങി...

Adani Power cuts power supply to Bangladesh:കുടിശിക നൽകാനുള്ളത് 846 മില്യണ്‍ ഡോളര്‍; ബംഗ്ലാദേശിനെ ഇരുട്ടിലാക്കി അദാനി

ധാക്ക: ബംഗ്ലാദേശിനുള്ള അമ്പത് ശതമാനം വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് വെട്ടിക്കുറച്ചു (Bangladesh Power Supply). വൈദ്യുതി ചാർജ് ഇനത്തിൽ 846 മില്യൺ ഡോളർ ബംഗ്ലാദേശ് സർക്കാർ കുടിശ്ശികയാക്കിയതിന് പിന്നാലെയാണ് അദാനി കമ്പനിയുടെ...

Chris Venugopal on his ex-wife:ഫേസ് ബുക്കില്‍ ഡി.പി ഇടാന്‍പോലും പാടില്ല,ടോക്സിക്കല്ല അതിലും വലുത്, ഞാൻ അനുഭവിച്ചത് എനിക്കെ അറിയൂ; മുൻ ഭാര്യയെ കുറിച്ച് ക്രിസ് വേണു​ഗോപാൽ

കൊച്ചി:ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നടൻ ക്രിസ് വേണു​ഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും വിവാഹം. രണ്ട് പേരുടെയും രണ്ടാം വിവാഹം ആയിരുന്നു. താരവിവാഹത്തിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.