ന്യൂഡല്‍ഹി: അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍. ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ഉടനെയാണ് ബി.സി.സി.ഐയ്‌ക്കെതിരേ ആരാധകര്‍ രംഗത്തെത്തിയത്. മുഹമ്മദ് ഷമിയെ സ്റ്റാന്‍ഡ്‌ബൈ കളിക്കാരനാക്കിയതിലും പ്രതിഷേധം ശക്തമാണ്.
സമീപകാലത്തായി ഉജ്ജ്വല ഫോമില്‍ കളിക്കുന്ന സഞ്ജുവിന് പകരം ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ടീമിലിടം നേടിയത്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജുവെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. അതിനായി തെളിവുകളും അവര്‍ നിരത്തുന്നു.
നിലവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം വിലയിരുത്തിയാല്‍ ട്വന്റി 20യില്‍ ഏറ്റവുമധികം ബാറ്റിങ് ആവറേജ് സഞ്ജുവിനാണെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റെ ആവറേജ് 44.75 ആണ്. എന്നാല്‍ ടീമിലുള്ള പന്തിന്റെയും കാര്‍ത്തിക്കിന്റെയും ആവറേജ് യഥാക്രമം 24.25 ഉം 21.44 ഉം ആണ്. സ്‌ട്രൈക്ക് റേറ്റിലും സഞ്ജു തന്നെയാണ് മുന്നില്‍.
Have some shame ignore Samson and picking Undeserving players..this is why we never won trophies since 2013 pic.twitter.com/crRgoFg1t3
— Anurag ™ (@RightGaps) September 12, 2022
ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും സ്റ്റാന്‍ഡ് ബൈ താരമായിപ്പോലും സഞ്ജുവിനെ പരിഗണിക്കാത്തത് മോശമായിപ്പോയെന്ന് പലരും അഭിപ്രായപ്പെട്ടു. തുടര്‍ച്ചായി മത്സരങ്ങളില്‍ പരാജയപ്പെടുത്ത ഋഷഭ് പന്തിനെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലുള്‍പ്പെടുത്തിയതെന്നും ആരാധകര്‍ ചോദിക്കുന്നു.
No big surprises in the T20 World Cup squad, straight forward, what they have done with selections and backing, all the players have been drafted in the 15 – Hard luck for Ravi Bishnoi and Sanju Samson.
— Johns. (@CricCrazyJohns) September 12, 2022
15 അംഗ ഇന്ത്യന്‍ ടീമിനെയാണ് ബി.സി.സി.ഐ. പ്രഖ്യാപിച്ചത്. നാല് താരങ്ങളെ സ്റ്റാന്‍ഡ് ബൈ ആയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.