കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സന്ദീപ് മാപ്പ് സാക്ഷിയാകും. സന്ദീപിനെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സന്ദീപിനെ മാപ്പുസാക്ഷിയാക്കുക.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തിലും വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലും എം. ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിന് മതിയായ തെളിവുകള്‍ നിരത്താന്‍ ഇ.ഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ അഭിഭാഷകനെ കോടതി അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഒരു പടി കൂടി കടന്ന് കള്ളപ്പണക്കേസിലെ കൂട്ടു പ്രതിയെ തന്നെ മാപ്പുസാക്ഷിയാക്കി നീക്കം നടത്തിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സന്ദീപ് നായര്‍ നായര്‍ ഉടന്‍ മാപ്പ് സാക്ഷിയാകും. ഇതിന് മുന്നോടിയായി രഹസ്യമൊഴി നല്‍കുന്നതിനുള്ള അപേക്ഷ വരും ദിവസം കോടതിയില്‍ സമര്‍പ്പിക്കും.
സന്ദീപ് നായര്‍ മാപ്പുസാക്ഷി ആകുന്നതോടെ എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയും എന്ന നിഗമനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുന്‍പ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് നായര്‍ മാപ്പ് സാക്ഷിയായിരുന്നു.