Entertainment
സല്‍മാന്‍ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥര്‍
കിംഗ്ഖാന്‍ സല്‍മാന്‍ ഖാനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍. വിമാനത്തിലേക്ക് കയറുകയായിരുന്ന സല്‍മാനെ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്കായി തടയുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പുതിയ ചിത്രം ടൈഗര്‍ 3 ന്റെ ഷൂട്ടിങ്ങിനായി റഷ്യയിലേക്കുള്ള യാത്രയിലായിരുന്നു താരം. കത്രീന കൈഫും സല്‍മാനൊപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ എത്തിയ താരത്തെ ഫോട്ടോഗ്രാഫര്‍മാരും, ആരാധകരും ചേര്‍ന്നാണ് സ്വീകരിച്ചത്. സുരക്ഷാ പരിശോധനകള്‍ക്ക് വിധേയനാകാതെ മുഖത്തെ മാസ്‌ക് മാറ്റി അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു സല്‍മാന്‍. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ താരത്തെ തടഞ്ഞു നിര്‍ത്തി സുരക്ഷാ പരിശോധനയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News