EntertainmentKeralaNews

നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ?’… എലീനയോട് സലീം കുമാർ

കൊച്ചി:നടിയും അവതാരകയുമായ എലീന പടിക്കലിനെ ട്രോളുന്ന സലീം കുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നടന്റെ ഹോം ടൂര്‍ നടത്തിയ വീഡിയോയില്‍ എലീനയും സലീം കുമാറും സംസാരിക്കുന്ന ഭാഗമാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

വീഡിയോയിലെ ഒരു ഭാഗത്ത്,  ”ഞങ്ങളുടെ ഷോ ഒരു വ്യത്യസ്തമായ രീതിയിലൂടെ ആണ് സഞ്ചരിക്കുന്നത്. ആദ്യം നിങ്ങളുടെ വീട് കാണിക്കും, പിന്നെ മുറി കാണിക്കും, പിന്നെ മുറിയിലെ അലമാര, അത് കഴിഞ്ഞ് ലോക്കര്‍ കാണിക്കുന്നു. ഇങ്ങനെയാണ് മനസിലായില്ലേ? ആരും ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്” എന്നാണ് എലീന സലീം കുമാറിനോട് പറയുന്നത്.

നീ അതൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം, നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ. സത്യം പറ, ഈ ഓഡിയന്‍സിനോട് നീ പറ നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ” എന്നാണ് സലിം കുമാര്‍ എലീനയോട് തിരിച്ച് ചോദിക്കുന്നത്. എന്നാല്‍ തനിക്ക് ആറ് മാസമുള്ളപ്പോള്‍ അഭിനയിച്ച കാര്യമാണ് ഇതെന്ന് പറയുകയാണ് എലീന.

”6 മാസം ഉള്ളപ്പോ അഭിനയിച്ച കാര്യമാണ് ഈ പറയുന്നത്. ഒരു വെള്ള കമ്പനിയുടെ പരസ്യം ആയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച് അതില്‍ ഇരിക്കേണ്ട സീന്‍ ആയിരുന്നു. 6 മാസം പ്രായം ഉള്ളപ്പോള്‍ എന്നാണ് അല്ലാതെ 6 മാസം മുമ്പ് എന്നൊന്നും അല്ല.

വെറും 6 മാസം പ്രായമുള്ള ബേബി ആയിട്ടിരുന്നപ്പോള്‍ ആണ് ഞാന്‍ അങ്ങനെ അഭിനയിച്ചത്” എന്നാണ് എലീന പറയുന്നത്. ”എന്ത് ബേബി ആയിരുന്നാലും തുണി ഇല്ലാണ്ട് അഭിനയിച്ചില്ലേ അതാണ് ഞാനും പറഞ്ഞത്” എന്നാണ് ഇതിന് കൗണ്ടറായി സലിം കുമാര്‍ പറയുന്നത്. വീഡിയോ സോഷ്യൽമീഡിയയും ട്രോളന്മാരും ഏറ്റെടുത്തുകഴിഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button