മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സച്ചിന് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ് അദേഹം.കുടുംബാംഗങ്ങളില്‍ മറ്റാര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടില്ല. തന്നെയും രാജ്യത്തെ എല്ലാവരെയും പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സച്ചിന്‍ ട്വീറ്റില്‍ നന്ദി അറിയിച്ചു.
— Sachin Tendulkar (@sachin_rt) March 27, 2021
അടുത്തിടെ അവസാനിച്ച വേള്‍ഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യില്‍ സച്ചിന്‍ കളിച്ചിരുന്നു. ടൂര്‍ണമെന്‍റില്‍ കിരീടമുയര്‍ത്തിയത് സച്ചിന്‍ നയിച്ച ഇന്ത്യന്‍ ലെജന്‍ഡ്‌സാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News