കാൻസർ ബാധിതയായ കാമുകിയെ ജീവനോട് ചേർത്തു വച്ചു, ജീവനിൽ മറു പാതിയായ ബുള്ളറ്റ് വിൽക്കുന്നു ഭുരിതാശ്വാസത്തിന് സച്ചിന്റെ നൻമയിൽ കണ്ണു നിറഞ്ഞ് സോഷ്യൽ മീഡിയ
കൊച്ചിൻ: പ്രണയിനി കാൻസർ ബാധിതയാണെന്ന് അറിഞ്ഞിട്ടും ജീവിതത്തോട് കൂടുതൽ ചേർത്ത് പിടിച്ച് സ്നേഹത്തിന്റെ പ്രതീകമായി മാറിയ സച്ചിൻ വീണ്ടും കേരളത്തെ ഞെട്ടിയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ സ്വന്തം ബുള്ളറ്റാണ് സച്ചിൻ വിൽക്കാനൊരുങ്ങുന്നത്
സച്ചിന്റെ നൻമയെ വാഴ്ത്തി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്
സച്ചിനെ അറിയില്ലേ നിങ്ങൾക്ക് ?
സ്വന്തം പ്രണയിനി ക്യാൻസർ ബാധിതയാണെന്നറിഞ്ഞിട്ടും അവളെ ജീവിതത്തിലേക്ക് കൂടെക്കൂട്ടാൻ സന്മനസ്സ് കാണിച്ച പ്രിയപ്പെട്ടവൻ..
അവനിപ്പോൾ വീണ്ടും നമ്മെ നിലപാട് കൊണ്ട് ഞെട്ടിക്കുകയാണ്.!
അവന്റെ പ്രിയപ്പെട്ട ഭവ്യക്ക് വേണ്ടി അവന്റെ ബന്ധുക്കൾ സമ്മാനിച്ച അവനേറ്റവും ഇഷ്ടപ്പെട്ട ബുള്ളറ്റ് അവൻ വിൽക്കുകയാണ്..
ആ തുക പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈതാങ്ങാവാൻ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്..
പ്രിയപ്പെട്ട സച്ചിൻ.. നീ വലിയവനാണ്..
നിനക്ക് അഭിവാദ്യങ്ങൾ.. ❤❤❤
പ്രണയിനിക്ക് ക്യാൻസറാണെന്ന് അറിഞ്ഞപ്പോൾ അവളെ കൂടുതൽ സ്നേഹത്തോടെ ചേർത്തുപിടിച്ച, താലികെട്ടി ഒപ്പം കൂട്ടിയ മലപ്പുറം സ്വദേശി സച്ചിന്റെ ജീവിതകഥ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. പൂളപ്പാടി സ്വദേശിയാണ് സച്ചിൻ. ഭവ്യയെന്നാണ് സച്ചിന്റെ ഭാര്യയുടെ പേര്. കരുളായി സ്വദേശിയാണ് ഭവ്യ. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹം. ഫെയ്സ്ബുക്കിൽ ക്യാൻസറിനെ തോൽപിച്ച പ്രണയം എന്ന തലക്കെട്ടിൽ അരവിന്ദ് എസ് എൽ എഴുതിയ കുറിപ്പിലൂടെയാണ് ഇരുവരുടെയും ജീവിതകഥ ലോകമറിഞ്ഞത്.