Home-bannerKeralaNews
ശബരിമലയിൽ വൻ മരം ഒടിഞ്ഞു വീണു, നിരവധി തീർത്ഥാടകർക്ക് പരുക്ക്
ശബരിമല: മരക്കൂട്ടത്തിനടുത്ത് വൻമരം ഒടിഞ്ഞുവീണ് പത്ത് അയ്യപ്പന്മാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമൻ, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറ്റാർ സ്വദേശികളായ ശാന്ത, അനിൽകുമാർ എന്നിവരെ ചരൽമേട് ആശുപത്രിയിലും,തമിഴ്നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആന്ധ്ര സ്വദേശികളായ നാഗേശ്വരറാവു, സതീശൻ എന്നീ അയ്യപ്പന്മാരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇവർക്ക് സാരമായി പരിക്കുള്ളതായി അറിയുന്നു.ചന്ദ്രാനന്ദൻ റോഡിലേക്കാണ് വലിയമരം പകുതിവച്ച് ഒടിഞ്ഞുവീണത്. ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. റോഡിലെ കൈവരികൾ കുറെഭാഗം തകർന്നു. പോലീസും അഗ്നാരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News