Home-bannerKeralaNews
ശബരിമലയില്‍ ഇനി വയോജനങ്ങൾക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താം
സന്നിധാനം: ശബരിമലയില്‍ ഇനി വൃദ്ധര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് തന്നെ സൗകര്യം ഒരുക്കുമെന്ന് വയോധികരുടെ ക്ഷേമത്തിനായി രൂപീകരിച്ച നിയമസഭാ സമിതി അറിയിച്ചു. ദര്‍ശനത്തിനായി വയോധികര്‍ മണിക്കൂറുകളോളം വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബദല്‍ സൗകര്യം ഒരുക്കുമെന്ന് സമിതി ചെയര്‍മാന്‍ സി.കെ.നാണു പറഞ്ഞു. വയോധികരുടെ ക്ഷേമകാര്യങ്ങള്‍ക്കായി രൂപീകരിച്ച സി.കെ നാണു എം എല്‍ എ യുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ നിയമസഭാ സമിതിയാണ് നിലയ്ക്കലിലേയും പമ്പയിലേക്കും ക്രമീകരണങ്ങള്‍ വിലയിരുത്തി. പമ്പ സ്നാനത്തിന് ശേഷം സ്ത്രീകളായ തീര്‍ഥാടകര്‍ക്ക് വസ്ത്രങ്ങള്‍ മാറുന്നതിനും മറ്റുമായി കൂടുതല്‍ താത്കാലിക ഷെഡുകള്‍ നിര്‍മിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് സമിതി ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News