ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം രാജ്യത്തുടനീളം വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെത്തുന്ന ചൈനക്കാരെ തങ്ങളുടെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ഹോട്ടല്‍ ആന്‍ഡ് ഗസ്റ്റ് ഹൗസ് ഓണേഴ്സ് അസോസിയേഷന്‍.
ഡല്‍ഹിയിലെത്തുന്ന ചൈനീസ് പൗരന്‍മാരെ തങ്ങളുടെ അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും തങ്ങാന്‍ അനുവദിക്കില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മഹേന്ദ്ര ഗുപ്ത പ്രതികരിച്ചു. ‘നമ്മുടെ രാജ്യത്തെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവരെ ഞങ്ങളുടെ ഹോട്ടലുകളില്‍ എങ്ങനെ താമസിപ്പിക്കും’- ഗുപ്ത ചോദിച്ചു. കോവിഡ് 19നെ തുടര്‍ന്ന് സാമ്ബത്തികമായി വലിയ തകര്‍ച്ച നേരിടുന്നുണ്ടെങ്കിലും മറ്റെന്തിനേക്കാളും വലുത് ജനിച്ച മണ്ണാണെന്ന് മഹേന്ദ്ര ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലാണ് ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി സൈനികര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഉന്നത തലത്തില്‍ നടന്ന നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ മേഖലയില്‍ വീണ്ടും സമാധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്.