മുംബൈ: വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ്. ഒന്നര പതിറ്റാണ്ടായി ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിക്കുന്നു. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇരുതാരങ്ങളും തമ്മിലുള്ള ബന്ധം വഷളായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
2021ല്‍ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം രാജിവെച്ചു. രോഹിത് ശര്‍മ്മ ഇന്ത്യന്‍ ക്യാപ്റ്റനായി. ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ രോഹിത്-കോഹ്ലി ബന്ധം വീണ്ടും ഊഷ്മളമാക്കി. എന്നാല്‍ രോഹിത് ശര്‍മ്മയുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തി ഇപ്പോള്‍ വിരാട് കോഹ്ലി തന്നെ രംഗത്തെത്തി.
ഞാനും രോഹിതും 15-16 വര്‍ഷത്തോളമായി ഒരുമിച്ച് കളിക്കുന്നു. അതൊരു മികച്ച യാത്രയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ 2-3 സീനിയര്‍ താരങ്ങള്‍ മാത്രമായിരിക്കുന്നു. ഇത്ര ദൂരം ഞങ്ങള്‍ ഒന്നിച്ച് പിന്നിടുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് വിരാട് കോഹ്ലി പറഞ്ഞു.
രോഹിത് ശര്‍മ്മയുടെ വളര്‍ച്ച ഞാന്‍ കണ്ടിരുന്നു. ഒരു താരമായി രോഹിത് കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ രോഹിത് ഇന്ത്യന്‍ ടീമിന്റെ നായകനാണ്. ഇന്ത്യന്‍ ടീമിന്റെ ഏക്കാലത്തെയും മികച്ച നായകനാണ് രോഹിത് ശര്‍മ്മയെന്നും വിരാട് കോഹ്ലി വ്യക്തമാക്കി.