എത്രയും പെട്ടെന്ന് മമ്മൂട്ടിയെ കാണണം, കാരണം ഇതാണ്: നല്ലോണം ഇടി കിട്ടിയെന്നും റിതു മന്ത്ര
കൊച്ചി:മോഡലിങ് രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയാണ് റിതു മന്ത്ര. ബിഗ് ബോസ് മലയാളം സീസണ് 3 യില്‍ മത്സരാർത്ഥിയായി എത്തിയതോടെ താരം മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതയാവുകയും ചെയ്തു. ബിഗ് ബോസിന് പിന്നാലെ ഏതാനും സിനിമകളിലും റിതു മന്ത്ര അഭിനയിച്ചു. എന്നാല്‍ റിതുവിന്റെ ഏറ്റവും വലിയ വിശേഷം എന്ന് പറയുന്നത് ലാത്വിയയില്‍ നടന്ന ലോക ജുജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി രണ്ട് വെങ്കല മെഡല്‍ നേടി എന്നുള്ളതാണ്.
മത്സരത്തിനായി പോകാന്‍ മമ്മൂട്ടിയായിരുന്നു താരത്തിന് സ്പോണ്‍സർഷിപ്പ് നല്‍കിയത്. ഇപ്പോഴിതാ ലോകമെഡല്‍ നേട്ടം അടക്കമുള്ള തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെങ്കുകയാണ് റിതുമന്ത്ര. ഒരു ഫൈറ്റർ എന്നുള്ളത് ചെറുതിലെ തൊട്ട് എന്റെ ഉള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് എന്തുകൊണ്ട് ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന ചോദ്യത്തി റിതു മറുപടി പറയുന്നത്.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷാണ് ആയോധന കല പഠിക്കണമെന്ന താല്‍പര്യം വലിയ തോതില്‍ മനസ്സിലുണ്ടാകുന്നത്. എന്റെ ഒരു അയല്‍വാസി ക്ലാസിന് പോകുന്നുണ്ടായിരുന്നു. അവരോട് ചോദിച്ചപ്പോഴാണ് ഇതൊരു സ്വയം പ്രതിരോധ കായിക ഇനമാണ്. ഇസ്രായേലില്‍ പൊലിസിനേയും പട്ടാളത്തേയുമൊക്കെ പരിശീലിപ്പിക്കുന്നത് ഇതാണെന്നും അവർ പറഞ്ഞു. അങ്ങനെയാണ് ഒന്ന് പോയി നോക്കാമെന്ന് ഞാനും തീരുമാനിക്കുന്നതെന്നും റിതു വ്യക്തമാക്കുന്നു.
ജൂഡോ, കരാട്ടെ അങ്ങനെയൊക്കെയാണ് നമ്മള്‍ കൂടുതലായി കേട്ടിട്ടുള്ളത്. ജുജിറ്റ്സു, കുറാഷ്, ക്രൗമഗ എന്നിവയൊക്കെ കൂടുതലായി അറിയുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്. പോയി തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് വലിയ താല്‍പര്യം തോന്നി. സ്വയം പ്രതിരോധമാണല്ലോ. ഇന്നത്തെ കാലത്ത് അതിന് വലിയ പ്രത്യേകതയുണ്ട്. പുറത്തേക്ക് പോകുമ്പോള്‍ എന്തെങ്കിലുമൊക്കെ ആക്രമണം നേരിടാനുള്ള പ്രവണത കൂടുതലാണല്ലോ.
ഇതിനിടയ്ക്ക് ഒരു ആക്ഷന്‍ സിനിമയും എനിക്കായി വന്നിരുന്നു. അതും ഈ പഠനത്തിന് കാരണമായി. ക്രൗമഗയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ക്രൗമഗ പഠിച്ച ഞാന്‍ എങ്ങനെ ജുജിറ്റ്സു മത്സരത്തിന് പോയെന്ന സംശയം പലർക്കും ഉണ്ടായിരുന്നു. എന്നാല്‍ ക്രൗമഗ പരിശീലിച്ചവർക്കും ജുജിറ്റ്സുവില്‍ പങ്കെടുക്കാം പല ശൈലികളും സമാനതയുണ്ട്. ആത്മവിശ്വാസമുണ്ടെങ്കില്‍ അന്തർദേശീയ തലത്തില്‍ മത്സരിക്കാം.
എനിക്ക് കൈക്ക് പരിക്കുണ്ടായിരുന്നു. കാലിനൊക്കെ നല്ല ഇടി കിട്ടിയുണ്ട്. അടി കൊടുക്കാന്‍ മാത്രമല്ല, വാങ്ങാനും നമ്മളെ പഠിപ്പിക്കും. ഇപ്പോള്‍ കളരി പഠിക്കാനും പോകുന്നുണ്ട്. ഇറങ്ങിത്തിരിച്ചാല്‍ വളരെ രസമുള്ള പരിപാടിയാണ് ഇതെല്ലാമെന്നും റിതുമന്ത്ര പറയുന്നു.
മമ്മൂട്ടി കമ്പനിയാണ് എന്നെ സ്പോണ്‍സർ ചെയ്തത്. മെഡല്‍ നേടി വന്നതിന് ശേഷം നേരില്‍ കണ്ടിട്ടില്ല. അദ്ദേഹം ദുബായിലാണ്. തിരികെ വന്നതിന് ശേഷം എത്രയും പെട്ടെന്ന് കാണണം. മമ്മൂക്ക സ്പോണ്‍സർ ചെയ്തപ്പോഴാണ് എനിക്ക് ശരിക്കും ടെന്‍ഷന്‍ തുടങ്ങിയത്. നമ്മള്‍ വെറും കയ്യോടെ മടങ്ങി വരാന്‍ പാടില്ലാലോ. പിന്നീട് കൂടുതലായി ഒരുങ്ങി.
മെഡലുമായി തിരിച്ച് വരുമെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞിരുന്നു. 32 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടായിരുന്നു. അധികവും യൂറോപ്പില്‍ നിന്നുള്ളവർ. ഇന്ത്യ ആദ്യമായാണ് ഈ ടൂർണമെന്റില്‍ മത്സരിക്കുന്നതെന്ന് തോന്നു. ഇന്ത്യയില്‍ നിന്നും ഹരിയാനയില്‍ നിന്നുള്ളവരൊക്കെയുണ്ട്. അവർക്കും മെഡല്‍ കിട്ടിയുണ്ട്. കേരളത്തില്‍ നിന്നും ഞാന്‍ പ്രശാന്ത് എന്ന് പറയുന്ന ഒരു മാസ്റ്ററുമായിരുന്നു മത്സരത്തില്‍ പങ്കെടുത്തതെന്നും റിതു മന്ത്ര കൂട്ടിച്ചേർക്കുന്നു.