32.3 C
Kottayam
Monday, May 6, 2024

ജയിലിലെ ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണം; സര്‍ക്കുലറുമായി ഋഷിരാജ് സിംഗ്

Must read

തിരുവനന്തപുരം: ജയിലിലെ ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ സര്‍ക്കുലര്‍. എല്ലാ അന്വേണ ഏജന്‍സികള്‍ക്കും നിയമം ബാധകമെന്ന് ഡിജിപിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാണ് സര്‍ക്കുലര്‍.

സ്വര്‍ണക്കടത്ത് പ്രതികളെ അടക്കം കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പാര്‍പ്പിക്കുകയും പിന്നീട് വിവിധ ഏജന്‍സികള്‍ ജയിലിലെത്തി ചോദ്യം ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ജയിലിലെ ചോദ്യ ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് ജയില്‍ ഡിജിപി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തിലും ജയിലില്‍ സ്വപ്നയ്ക്ക് ഭീഷണി നേരിട്ട ആരോപണത്തിലും ജയില്‍ വകുപ്പിന് നിരവധി കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടതായി വന്നിരുന്നു. ഈ കാര്യങ്ങള്‍ പരിഗണിച്ചാണ് ജയില്‍ ഡിജിപി ഇങ്ങനൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week