ലണ്ടന്‍: അടുത്തയാഴ്ച ഈജിപ്തിൽ നടക്കുന്ന കോപ് 27 (COP27) ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ബ്രിട്ടന് മേല്‍ സാമ്പത്തിക പ്രശ്‌നങ്ങൾ ഉരുണ്ടുകൂടുന്നതിനാല്‍ വാർഷിക കാലാവസ്ഥാ സമ്മേളനങ്ങൾ ഒഴിവാക്കുന്നുവെന്ന മുന്‍ തീരുമാനം തിരുത്തിയാണ് ഋഷി സുനക്കിന്‍റെ തീരുമാനം. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം ഏറെ വിമർശന വിധേയമായിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം തിരുത്തി ബുധനാഴ്ച ഋഷി സുനക് ട്വീറ്റ് ചെയ്തത്.
കാലാവസ്ഥാ വ്യതിയാനത്തിൽ നടപടിയില്ലാതെ ദീർഘകാല അഭിവൃദ്ധി ഉണ്ടാകില്ല. പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിക്ഷേപിക്കാതെ ഊർജ സുരക്ഷയുണ്ടാകില്ല സുനക് ട്വിറ്ററിൽ കുറിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഗ്ലാസ്‌ഗോ തീരുമാനത്തിനൊപ്പമാണ്. അതിനാല്‍ താൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
There is no long-term prosperity without action on climate change.
— Rishi Sunak (@RishiSunak) November 2, 2022
There is no energy security without investing in renewables.
That is why I will attend @COP27P next week: to deliver on Glasgow's legacy of building a secure and sustainable future.
ബ്രിട്ടന്‍റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്‍റെ 27-ാമത് സെഷൻ ഒഴിവാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇത് പരിസ്ഥിതി പ്രവർത്തകരിൽ നിന്നും പ്രതിപക്ഷത്ത് നിന്നും നിന്നും സ്വന്തം പാർട്ടിയിലെ ചിലരിൽ നിന്നും പോലും സുനക്കിന് വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച രണ്ട് മാസത്തിനുള്ളിൽ ബ്രിട്ടന്‍റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സുനക്. നവംബർ 17-നുള്ളില്‍ രാജ്യത്തിന്റെ പൊതു ധനകാര്യം മേഖല നന്നാക്കാന്‍ ഉതകുന്ന ഒരു നികുതി വര്‍ദ്ധനവ്, ചെവവ് ചുരുക്കല്‍ പാക്കേജ് ഉണ്ടാക്കാന്‍ ധനമന്ത്രി ജെറമി ഹണ്ടുമായി ചേർന്നുള്ള ആലോചനകളില്‍ സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സുനക്കിന് മുന്‍ഗാമിയായിരുന്ന ട്രസിന്‍റെ മുൻഗാമിയായ ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ സ്കോട്ടിഷ് നഗരമായ ഗ്ലാസ്കോയില്‍ കോപ് 27 ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. അദ്ദേഹം കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഉദ്വമത്തിൽ ബ്രിട്ടനെ “നെറ്റ് സീറോ” ആക്കാനുള്ള തീരുമാനം അന്ന് ബോറിസ് ജോണ്‍സണ്‍ പ്രസ്താവിച്ചിരുന്നു.
എന്നാല്‍ പിന്നീട് വന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ട്രസ് നെറ്റ് സീറോയിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നതില്‍ ഗുരുതരമായ സംശയം ഉന്നയിച്ചിരുന്നു.