വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂവെന്ന് റിമി ടോമി
പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹമെന്നും വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂവെന്നും ഗായികയും നടിയുമായ റിമി ടോമി. നടി ജൂഹി റുസ്തഗിയും ഭാവി വരന്‍ ഡോ. രോവിനും അതിഥികളായെത്തിയ പരിപാടിയിലാണ് അവതാരകയായ റിമി മനസ് തുറന്നിരിക്കുന്നത്.
ജൂഹിയോടും രോഹിതിനോടും പ്രണയത്തെക്കുറിച്ച് ചോദിക്കുന്നതിനിടെയാണ് റിമിയുടെ അഭിപ്രായ പ്രകടനം. ഒരു ഷൂട്ടിനിടെയാണ് പരിചയപ്പെട്ടതെന്നും അത് കഴിഞ്ഞ് പിരിയാന്‍ നേരം അനുഭവിച്ച മാനസികാവസ്ഥയെക്കുറിച്ചും ഇരുവരും മനസ് തുറന്നിരുന്നു. അപ്പോഴാണ് പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും, വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ എന്നും റിമി പറഞ്ഞത്.
അതേസമയം റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് കിഴക്കൂടന്‍ രണ്ടാമതും വിവാഹിതനാകാന്‍ പോകുകയാണ്. വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സോണിയ ആണ് വധു. നാളെ തൃശൂര്‍ വച്ചാണ് ചടങ്ങ്.