KeralaNews

അലയടിക്കുന്ന തിരകൾ ;മത്സ്യകന്യകയായി റിമാ കല്ലിങ്കലിൻ്റെ പുത്തൻ ചിത്രങ്ങൾ

കൊച്ചി:അഭിനയം കൊണ്ടും അഭിപ്രായം കൊണ്ടും മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ സജീവമായ റിമ സ്റ്റൈലിഷ് ലുക്കിൽ നിരവധി ചിത്രങ്ങൾ സാധാരണയായി പങ്കുവക്കാറുണ്ട്. അതിനുള്ള പ്രതികരണങ്ങൾ പലപ്പോഴും വൈറലാകാറുമുണ്ട്.

എന്നാൽ നെഗറ്റിവ് കമെന്റുകൾക്ക് റിമ പൊതുവെ ചെവികൊടുക്കാറില്ല. നൃത്തവും അഭിനയവും യാത്രകളുമൊക്കെയായി തന്റെ ഇഷ്ടങ്ങളോടൊപ്പം ജീവിതം ഭംഗിയാക്കുകയാണ് റിമ.

ഇപ്പോഴിത റിമ പങ്കുവച്ചിരിക്കുന്ന ബീച്ച് ഫോട്ടോഗ്രഫിയാണ് ശ്രദ്ധേയമാകുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. ഉള്ളിലുള്ള സമുദ്രം എന്നാണ് റിമ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

https://www.instagram.com/p/Cjc4Rx1IcwY/?utm_source=ig_web_copy_link

മിനി ഡ്രസിൽ സിംപിൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫർ ജെയ്സൺ മാടാനി ആണ് റിമയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കൊഞ്ചിത ജോൺ ആണ് സ്റ്റൈലിസ്റ്റ്. ദർശന രാജേന്ദ്രൻ, അഭിരാമി, കവിത എസ് നായർ തുടങ്ങിയ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് റിമയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആഷിക് അബു അതേപേരിൽ തന്നെ ഒരുക്കുന്ന ചിത്രമാണ് റിമയുടേതായി ഇനി പുറത്തുവരാനുള്ളത്. ഭാർ‍ഗവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിമയെത്തുന്നത്. താരത്തിന്റെ ഒരു ക്യാരക്ടർ പോസ്റ്ററും പുറത്തുവന്നിരുന്നു. ടൊവിനോയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ചിത്രം ഈ വർഷം ഡിസംബറിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധമായ വീട്ടിൽ താമസിക്കേണ്ടി വരുന്ന യുവ കഥാകൃത്തിന്റെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button