രജിത് കുമാര്‍ നല്ല തങ്കപ്പെട്ട മനുഷ്യനാണ്! സൈക്കോ, ക്രിമിനല്‍, ഫ്രാഡ് എന്നീ മൂന്നു കുഴപ്പങ്ങളെ ഉള്ളൂവെന്ന് രശ്മി നായര്‍
ബിഗ് ബോസില്‍ സീസണ്‍ ടുവില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. രേഷ്മയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല കമന്റുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
ഇതിനിടെ രജിത് കുമാറിനെതിരായ രശ്മി നായരുടെ കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്കിലൂടെയാണ് രശ്മി നായര്‍ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ കിസ് ഓഫ് ലവ് പ്രോഗ്രാമിലൂടെ വളരെ പ്രശസ്തയാണ് രശ്മി ആര്‍ നായര്‍. മോഡലിങ്ങില്‍ അതീവ താല്പര്യമുള്ള രശ്മി യുവാക്കളുടെ ഹരമായി മാറിയ ഒരു മോഡല്‍ കൂടെയാണ്. സോഷ്യല്‍ മീഡിയയില്‍വളരെ ആക്റ്റീവ് ആയിട്ടുള്ള താരം പല പ്രശ്‌നങ്ങളിലും തന്റേതായ നിലപാട് ഉള്ള ഒരാള്‍കൂടിയാണ്.
രശ്മി നായരുടെ പോസ്റ്റ് വായിക്കാം
രജത് കുമാര്‍ നല്ല മനുഷ്യനാണ് മൂന്നു കുഴപ്പങ്ങളെ ഉള്ളൂ സൈക്കോ ആണ് ക്രിമിനല്‍ ആണ് ഫ്രാഡ് ആണ് ഇത് മൂന്നും മാറ്റി നിര്‍ത്തിയാല്‍ തങ്കപ്പെട്ട മനുഷ്യനാണ് രജത് സെര്‍ ഉയിര്‍.