കൊല്ലം: കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ രേഷ്മയുടെ ഫേസ്ബുക്കിലെ ആണ് സുഹൃത്തിനെ കണ്ടെത്തിയതായി സൂചന. സൈബര്‍ സെല്‍ നടത്തിയ അന്വേഷത്തില്‍ നാല് പേരുടെ പട്ടിക തയാറാക്കിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കായി അന്വേഷണസംഘം ഫേസ്ബുക്കിനെ സമീപിച്ചു. ആണ്‍സുഹൃത്തിനൊപ്പം ജീവിതം നയിക്കാനാണ് പ്രസവിച്ചതിനു പിന്നാലെ നവജാതശിശുവിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിന് നല്കിയ മൊഴി. അനന്ദുവെന്നയാളാണ് തന്റെ സുഹൃത്തെന്നും രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അനന്ദു എന്ന് പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള 200ല്‍ അധികം പേരെ സൈബല്‍ സെല്‍ കണ്ടെത്തുകയും അതില്‍ നിന്ന് രേഷ്മയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേരെ കണ്ടെത്തി നിരീക്ഷിക്കുകയാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.
ഇവരെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്ന് പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മൊഴി രേഖപെടുത്തും.