കോഴിക്കോട്: രക്ഷാപ്രവര്‍ത്തനം ആക്രമണത്തിന്റെ കോഡായി കാണേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. കല്യാശേരി പ്രശ്‌നത്തില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവകേരളസദസ് ലക്ഷ്യം പൂര്‍ത്തിയാക്കി. നവകേരള സദസ് ലോകത്തിന് മുന്നില്‍ കേരളം വെച്ച പുതിയ മോഡലാണെന്നും കെ. രാജന്‍ പറഞ്ഞു.
നവകേരള സദസിലെ പരാതികള്‍ വി.വി.ഐ.പി. പരിഗണനയിയിലാണ് പരിഹരിക്കുന്നത്. സര്‍ക്കാറിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടി ഉണ്ടാകും. 17-ാം തീയതി മുതല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ഇപ്പോള്‍ എത്ര ബാക്കി എന്ന് പരിശോധിക്കൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവകേരളസദസ്സിനിടെ ഗവര്‍ണ്ണറുടെ ചില ക്രാഷ് ലാന്‍ഡിങ് ഉണ്ടായി. പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുന്നു. ബില്ലുകള്‍ ഗവര്‍ണ്ണര്‍ കോള്‍ഡ് സ്റ്റോറേജില്‍ വെക്കുന്നു. ഇതിനോട് പ്രതിപക്ഷം എന്ത് പറയുന്നു? 2018 മുതല്‍ പ്രതിപക്ഷം സര്‍ക്കാറുമായി സഹകരിക്കുന്നില്ല. എല്ലാം ബഹിഷ്‌കരിക്കുന്നു. പ്രതിപക്ഷം ബഹിഷ്‌കരണപക്ഷമായെന്നും കെ. രാജന്‍ കുറ്റപ്പെടുത്തി.