ആലപ്പുഴ : ബിജെപി നേതാവ് രൺജീത് വധക്കേസിൽ നാല് എസ്ഡിപിഐ പ്രവര്‍ത്തകർ കൂടി അറസ്റ്റില്‍. ഇതില്‍ രണ്ടുപേര്‍ കൊലയാളി സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. വ്യാജ സിം കാര്‍ഡ് നല്‍കിയ കടയുടമ മുഹമ്മദ് ബാദുഷയും അറസ്റ്റിലായി. ആകെ 10 പേരാണ് പിടിയിലായിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, രണ്‍ജീത് വധക്കേസില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചയെന്നാരോപിച്ച് ആലപ്പുഴ എസ്പി ഓഫിസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതികളെ പൊലീസിന് പിടിക്കാനായില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുതരാമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു. എന്നാല്‍ പ്രതികളുടെ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും രമേശ് മുന്നറിയിപ്പ് നൽകി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News