ന്യൂഡല്‍ഹി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ അതിക്രമവും പി.എസ്.സി ക്രമക്കേടുകളും ലോക്സഭയില്‍ ഉന്നയിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. പി.എസ്.സി വിഷയത്തില്‍ അടക്കം ക്രമക്കേട് നടക്കുന്നു എന്നാണ് രമ്യ ലോക്‌സഭയില്‍ ഉന്നയിച്ചത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി കോളേജില്‍ നടത്തിയ റെയ്ഡില്‍ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തതും രമ്യ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കോണ്‍ഗ്രസും കെ.എസ്.യുവും തലസ്ഥാനത്ത് സമരം തുടരുന്ന ഘട്ടത്തിലാണ് പ്രശ്നം രമ്യ ലോക്സഭയിലും ഉന്നയിച്ചത്.
കേസില്‍ ഗുരുതരമായ കാര്യം കൊലപാതക കേസില്‍ പ്രതിയായ ശിവരഞ്ജിത്തും നസീമും അടക്കമുള്ളവര്‍ പിഎസ്സി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നതാണെന്നും ആലത്തൂര്‍ എം.പി വ്യക്തമാക്കി. ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കെഎസ്‌യു നിലപാടിനെ പിന്തുണച്ചു കൊണ്ടാണ് രമ്യ സംസാരിച്ചത്. കേരള സര്‍ക്കാര്‍ ഈ വിഷയത്തെ തള്ളിക്കളയുകയാണ് ഉണ്ടായതെന്നും പ്രശ്നത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നുമാണ് രമ്യ ആവശ്യപ്പെട്ടത്.
പി.എസ്.സിയുടെ സുതാര്യത ഉറപ്പു വരുത്തണം; എസ്.എഫ്.ഐക്കെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് ആലത്തൂരിന്റെ പെങ്ങളൂട്ടി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News