ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങളോടെ മദ്യവിൽപ്പന
കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി.
ഒരുസമയത്ത് അഞ്ചുപേരിൽ കൂടുതൽ
ആളുകൾ കടയിൽ ഉണ്ടാവാൻ പാടില്ല,
പൊതു സ്ഥലത്ത് മദ്യപാനം പാടില്ല
തുടങ്ങിയ നിബന്ധനകൾ പാലിക്കണം. രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ച്ചകൂടി നീട്ടിക്കൊണ്ട് കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിലാണ്
മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കാനുള്ള
അനുമതിയും നൽകിയിരിക്കുന്നത്. ബാറുകൾ
അടഞ്ഞുതന്നെ കിടക്കും. സിഗരറ്റ്, പാൻ,
പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ
വിൽക്കാനുള്ള കടകൾക്ക്പ പ്രവർത്തിക്കാം.
മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക്
ഡൗൺ രാജ്യത്ത് മേയ് 17 വരെയായിരിക്കും തുടരുക. നിലവിലെ കൊവിഡ് സാഹചര്യം
കണക്കിലെടുത്താണ് ലോക്ക് ഡൗൺ
നീട്ടുന്നത്. കൊവിഡ് കേസുകൾ
കുറവുള്ള ഗ്രീൻസോണിലും ഓറഞ്ച്
സോണിലും കൂടുതൽ ഇളവുകൾ
നൽകാനാണ് തീരുമാനം. ഗ്രീൻ
സോണിൽ പൊതു നിയന്ത്രണം
ഒഴികെയുള്ള നിയന്ത്രണം നീക്കി. ഗ്രീൻ
സോണിൽ ബസ് സർവ്വീസ് ഉണ്ടാകും. 50
ശതമാനം ബസുകളായിരിക്കും
പ്രവർത്തിക്കുക. ഓറഞ്ച് സോണിൽ ഒരു
യാത്രക്കാരനുമായി ടാക്സി സർവീസ്
അനുവദിക്കും. റെഡ് സോണിലുള്ള
നിയന്ത്രണങ്ങൾ തുടരും.