മുംബൈ:ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിച്ച മികവ് പുലർത്താൻ കഴിയാതിരുന്ന റിലയന്‍സിന്റെ ഓഹരി വില 5 ശതമാനത്തിലേറെ ഇടിഞ്ഞു. ഇതോടെ ബിഎസ്ഇയില്‍ റിലയന്‍സിന്റെ ഓഹരി വില 1,940 രൂപ നിലവാരത്തിലെത്തി. മുന്‍ ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 5 ശതമാനത്തോളം താഴെയാണിത്. ഓയില്‍ കെമിക്കല്‍ ബിസിനസില്‍ നിന്നും ജിയോയില്‍ നിന്നും പ്രതീക്ഷിച്ച വരുമാന വര്ധനയുണ്ടാകാതിരുന്നതാണ് ഓഹരി വിലയിടിയാൻ കാരണം.
14,894 കോടി രൂപയാണ് ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായം. വരുമാനത്തില്‍ 18.6ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1.69 ലക്ഷം കോടിയായിരുന്ന വരുമാനം 1.38 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News