കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കുറയുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 91.05 രൂപയും ഡീസലിന് 85.63 രൂപയുമായി.
ഫെബ്രുവരി 27നാണ് രാജ്യത്ത് അവസാനമായി ഇന്ധനവില കൂടിയത്. അതേസമയം, ആഗോള വിപണിയില്‍ 13 ദിവസത്തിനിടെ ക്രൂഡ് വില 529 രൂപ കുറഞ്ഞു. എന്നാല്‍ ഇന്ധന വിലയില്‍ 39 പൈസയുടെ കുറവ് മാത്രമാണ് ഉണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News