സെന്റ് കിറ്റ്‌സ്: കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്താകുന്ന ആദ്യ താരമായി വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. ലീഗില്‍ ഞായറാഴ്ച നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലാണ് ട്രിന്‍ബാഗോ സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നെതിരെ അമ്പയര്‍ ചുവപ്പ് കാര്‍ഡ് പുറത്തെടുത്തത്. ഇതോടെ അവസാന ഓവറില്‍ ട്രിന്‍ബാഗോ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് അവസാന ഓവറില്‍ സുനില്‍ നരെയ്‌നെ പുറത്താക്കാന്‍ തീരുമാനിച്ചു.
ട്രിബാഗോ നൈറ്റ് റൈഡേഴ്സിന്റെ സ്ലോ ഓവര്‍ നിരക്കാണ് സുനില്‍ നരെയ്ന്‍ പുറത്താക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 20 ഓവറില്‍ 19 റണ്‍സ് സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതില്‍ ടീം പരാജയപ്പെട്ടതോടെയാണ് താരത്തിന് ശിക്ഷ ലഭിച്ചത്.
നരെയ്‌ന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കതോടെ താരത്തെ പൊള്ളാര്‍ഡ് പിന്‍വലിക്കുക ആയിരുന്നു. ഇതോടെ പത്ത് പേരായി ചുരുങ്ങിയ നൈറ്റ് റൈഡേഴ്‌സിന് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ നിര്‍ത്താന്‍ കഴിഞ്ഞുള്ളൂ.
റെഡ് കാര്‍ഡ് കണ്ടതോടെ നൈറ്റ് റൈഡേഴ്‌സിന് കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി. അവസാന ഓവറില്‍ പന്തെറിഞ്ഞ ഡ്വെയ്ന്‍ ബ്രാവോ 18 റണ്‍സാണ് വിട്ടുകൊടുത്തത്. മത്സരത്തില്‍ റെഡ് കാര്‍ഡ് കിട്ടിയ സുനില്‍ നരെയെന്‍ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്.
കുറഞ്ഞ ഓവര്‍ നിരക്കിനുള്ള ശിക്ഷയായാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് റെഡ് കാര്‍ഡ് നിയമം കൊണ്ടുവന്നത്. ടീമുകളുടെ മോശം ഓവര്‍നിരക്ക് മൂലം മൂന്ന് മണിക്കൂര്‍ മാത്രമുള്ള ട്വന്റി 20 ഫോര്‍മാറ്റ് നിശ്ചിത സമയത്തേക്കാള്‍ കൂടുതല്‍ നീളാറുണ്ട്.
ഇത് മത്സരത്തിന്റെ ആവേശം തന്നെ കുറയ്ക്കുന്നതിന് പലപ്പോഴും കാരണമാവുകയും ചെയ്യും. കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷയുണ്ടെങ്കിലും കളിക്കാരോ ടീമോ ഇക്കാര്യം പലപ്പോഴും ഗൗരവമായി എടുക്കാറില്ല. ഇത് പരിഹരിക്കാനാണ് റെഡ് കാര്‍ഡ് നിയമം കൊണ്ടുവന്നത്.
SENT OFF! The 1st ever red card in CPL history. Sunil Narine gets his marching orders 🚨 #CPL23 #SKNPvTKR #RedCard #CricketPlayedLouder #BiggestPartyInSport pic.twitter.com/YU1NqdOgEX
— CPL T20 (@CPL) August 28, 2023