ഒരുമാസം പോലും തികഞ്ഞില്ല, റബേക്കയും ശ്രീജിത്തും രണ്ടു വഴിയ്ക്ക്…വാര്‍ത്തയ്ക്ക് പിന്നിലെ സത്യം
കൊച്ചി:മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കസ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് റബേക്ക സന്തോഷ്. ഇന്നും കാവ്യ എന്ന കഥാപാത്രത്തെ മറക്കാൻ മലയാളികൾക്ക് സാധിച്ചിട്ടില്ല. മോഡലിങിലും സജീവമായ റബേക്ക അടുത്തിടെയാണ് വിവാഹിതയായത്. സംവിധായകൻ ശ്രീജിത്ത് വിജയനെയാണ് റബേക്കയുടെ നായകനായി ജീവിതത്തിലേക്ക് എത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14 പ്രണയ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ശേഷം നവംബറിലാണ് ഇരുവരും കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ചത്. സോഷ്യൽമീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത് .
അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു റബേക്കയും ശ്രീജിത്തും വിവാഹിതരായത്. സലിംകുമാർ അടക്കമുള്ള താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തതും ശ്രദ്ധേയമായി.
ഇപ്പോൾ ശ്രീജിത്ത് റബേക്കയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഒരു കാർ യാത്രയ്ക്കിടെ പകർത്തിയ രസകരമായ വീഡിയോയാണ് ശ്രീജിത്തും റബേക്കയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസിന് എക്സ്ചേഞ്ച് ഓഫറുണ്ടോ എന്ന് റബേക്കയോട് ശ്രീജിത്ത് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അറിയില്ല അന്വേഷിക്കണം എന്നായിരുന്നു റബേക്കയുടെ മറുപടി.
ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന റബേക്കയോട് വീണ്ടും വീണ്ടും ശ്രീജിത്ത് എക്സ്ചേഞ്ച് ഓഫറുകളെ കുറിച്ച് ചോദിക്കുമ്പോൾ അവസാനം റബേക്ക എന്ത് മാറ്റിയെടുക്കാനാണ് ഓഫറുകളെ കുറിച്ച് തിരക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. ‘നിന്നെ മാറ്റിയെടുക്കാനാണ്’ എന്നാണ് ശ്രീജിത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് റബേക്കയ്ക്ക് മറുപടി നൽകുന്നത്.
സിഗ്നലിലാണ് കാർ നിർത്തിയിരിക്കുന്നത് എന്നത് കൊണ്ട് മാത്രം ഇപ്പോൾ മറുപടി ഒന്നും നൽകുന്നില്ലെന്നാണ് ശ്രീജിത്തിന്റെ ഉത്തരം കേട്ട ശേഷം റബേക്ക പറഞ്ഞത്. തന്നെ ‘ചതിച്ചതാണ് എന്ന് കുറിച്ചുകൊണ്ടാണ് റീലായി വീഡിയോ സോഷ്യൽമീഡിയയിൽ റബേക്ക പങ്കുവെച്ചു. തമാശയായി താരങ്ങൾ ചെയ്ത വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു..
എന്നാൽ, ഈ വീഡിയോ സോഷ്യൽ ഏറ്റെടുത്തതോടു കൂടി പല ഓൺലൈൻ മാധ്യമങ്ങളും ഈ വാക്കുകളെ വളച്ചൊടിച്ചു പ്രചരിപ്പിച്ചു. ഇത്രയും രസകരമായ ജീവിത അനുഭവം പങ്കുവച്ച റബേക്കയ്ക്ക് കിട്ടിയ എട്ടിന്റെ പണിയായിട്ടാണ് ഇപ്പോഴിതിനെ പ്രേക്ഷകർ പോലും കാണുന്നത്. എന്നാൽ, ആരാധകരും വീഡിയോയ്‌ക്കെതിരെ പല പോസ്റ്റുകളും ഇടുന്നുണ്ട്