KeralaNews

മിസ്റ്റര്‍ പൃഥിരാജ്, സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണെന്ന തോന്നല്‍ വല്ലോം ഉണ്ടോ?; അധ്യാപിക റസീന

പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യാപിക റസീന റാസ്. രണ്ട് സ്ത്രീകളുടെ ഗര്‍ഭവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ലാലു അലക്‌സ്, മീന, കനിഹ, കല്യാണി എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ എന്താണ്ടോ പ്രത്യേക മിടുക്കു കൊണ്ടാണ് എന്ന് ധ്വനിയില്‍ ചില ഡയലോഗുകള്‍ ചിത്രത്തില്‍ പലതവണ പറയുന്നുണ്ട്. ഈ ഡയലോഗിനെതിരെയാണ് റസീന വിമര്‍ശനമുന്നയിക്കുന്നത്. സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണെന്ന തോന്നല്‍ പൃഥ്വിരാജിന് ഉണ്ടോ എന്ന് റസീന തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചോദിക്കുന്നു.

റസീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹലോ മിസ്റ്റര്‍ പൃഥിരാജ്, ലൈംഗിക ബന്ധത്തിലൂടെ സ്ത്രീ ശരീരത്തില്‍ എത്തിച്ചേരുന്ന ബീജവും സ്ത്രീ ശരീരത്തിലെ ഫെല്ലോപിയന്‍ ട്യൂബിലേക്ക് ഓവുലേഷന്‍ പ്രക്രിയയിലൂടെ പുറന്തള്ളുന്ന അണ്ഡവും തമ്മില്‍ ചേരുന്ന പ്രക്രിയകള്‍ കൊണ്ടാണ് ഗര്‍ഭധാരണം നടക്കുന്നത്. ലക്ഷക്കണക്കിന് ബീജങ്ങള്‍ പുറത്തു വരുമെങ്കിലും ഒന്നേ ഒന്നിനു മാത്രമാണ് അണ്ഡവുമായി ചേരാന്‍ സാധിക്കുക, അപൂര്‍വം ഘട്ടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ബീജങ്ങള്‍ക്ക് ഇത് സാധിക്കും. സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ എന്താണ്ടോ പ്രത്യേക മിടുക്കു കൊണ്ടാണ് എന്ന് താങ്കളുടെ ബ്രോ ഡാഡി സിനിമയില്‍ ചുരുങ്ങിയത് നാല് വട്ടമെങ്കിലും വിവിധ സന്ദര്‍ഭങ്ങളിലായി ധ്വനിപ്പിക്കുന്നുണ്ട്.

പലവട്ടം പറഞ്ഞു, പെണ്ണുങ്ങള്‍ക്ക് ഗര്‍ഭമുണ്ടാക്കുന്നത് ആണുങ്ങളുടെ പ്രത്യേക മിടുക്കാണന്ന് സ്ഥാപിക്കുമ്പോള്‍, ഗര്‍ഭധാരണത്തില്‍ സ്ത്രീകളുടെ പങ്കിനെ ഇല്ലായ്മ ചെയുക മാത്രമല്ല, ഗര്‍ഭ ധാരണത്തില്‍ പങ്കെടുക്കാന്‍ ശേഷി ഇല്ലാത്ത ശരീരമുള്ള ആണുങ്ങളെ അപഹസിക്കുക കൂടിയാണ്. ഹൈസ്‌കൂള്‍ ക്ലാസില്‍ ജീവശാസ്ത്ര പാഠ പുസ്തകം മുഴുവന്‍ പേജും പഠിക്കാന്‍ നേരം കിട്ടിയില്ലാരുന്നോ സാറിന് ?! വല്യേ പിടിപാട് ഇല്ലാത്ത കാര്യങ്ങള്‍ അറിയാവുന്ന വല്ലോരോടും ചോദിച്ചു പഠിക്കണ്ടേ ??!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button