കൊച്ചി : പ്രായപൂർത്തിയാവാത്ത 13കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹ്യത്തായ പ്രതി വൈപ്പിൻ ഞാറക്കൽ സ്വദേശി ബിജു ഫ്രാൻസിന്റെ (41 ) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്. 2018 കാലഘട്ടം മുതൽ പെൺകുട്ടിയുടെ അമ്മയുമായി സൗഹ്യദത്തിലായ പ്രതി ഭീഷണിപ്പെടുത്തി പെൺകൂട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു പീഡനം.
പെൺകുട്ടിയുടെ അമ്മയെ പോലീസ് കേസിലെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. പ്രതി ബിജു ഫ്രാൻസിസിനെ മുൻപ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ എറണാകുളം സെഷൻസ് കോടതി 10 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
പീഢനത്തെ തുടർന്ന് പെൺകൂട്ടിയുടെ മൊഴിയിൽ
കേസെടുത്ത പോലീസ് കഴിഞ്ഞ സെപ്റ്റംബർ മാസമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിക്കെതിരെ ഇന്ത്യൻ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും , പോക്സോ നിയമപ്രകാരവുമാണ് പോലീസ് കുറ്റപത്രം നൽകിയിട്ടുള്ളത്.
കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് വിചാരണ തുടങ്ങാനാണ് സാധ്യത.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.
തിരുവനന്തപുരം: ‘അത് ബാഡ് ടച്ചാണ്, അതിനാല്‍ മാമന്‍ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം’, വിസ്താര വേളയില്‍ ഒമ്പത് യസുകാരന്‍ കോടതിയില്‍ പറഞ്ഞ മൊഴിയാണിത്.
ഗുഡ് ടച്ചും ബാഡ് ടച്ചും (Good Touch Bad Touch) എനിക്ക് തിരിച്ചറിയാം, സ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ടെന്നും പീഡനമേറ്റ (Molestation) ഒമ്പത് വയസ്സുള്ള ആണ്‍ക്കുട്ടി കോടതിയില്‍ പറഞ്ഞു. ഈ ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച പോക്സോ കേസില്‍ പ്രതിയെ അഞ്ച് വര്‍ഷം കഠിന തടവിന് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു. ഇരുപത്തി അയ്യായിരം രൂപ പിഴയും ചുമത്തി. മണക്കാട് കാലടി സ്വദേശി വിജയകുമാറി (54)നെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
2020 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി പിടിച്ചതിന് ശേഷം സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരോ വന്നതിനാല്‍ പ്രതി പിടി വിട്ടു. പേടിച്ച് വീടിനകത്തേയ്ക്ക് കുട്ടി ഓടിപ്പോയി. അമ്മയോട് സംഭവം പറയുമ്പോൾ പ്രതി വീടിന്‍്റെ പിന്‍ഭാഗത്ത് വന്നിട്ട് കുട്ടിയെ വീണ്ടും വിളിച്ചു. അമ്മ ഈ സംഭവം കുട്ടിയുടെ അച്ഛനോട് പറഞ്ഞ സമയം പ്രതി കടന്ന് കളഞ്ഞു.
സംഭവത്തിനെ കുറിച്ച് വീട്ടുകാര്‍ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാല്‍ പൊലീസില്‍ പരാതി നല്‍ക്കണമെന്ന് കുട്ടി തന്നെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തുമ്പ പൊലീസ് കേസ് എടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ്.വിജയ് മോഹന്‍ ഹാജരായി. കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍ക്കണമെന്നും പ്രതി പിഴ തുക നല്‍കുയാണെങ്കില്‍ അത് വാദിക്ക് നല്‍ക്കണമെന്നും കോടതി ഉത്തരവിലുണ്ട്