24.3 C
Kottayam
Sunday, September 8, 2024

കഴുത്തിൽ ചരടു ചാർത്തി ലൈംഗിക ബന്ധം നടത്തിയാൽ പീഡനമാവില്ല, വാദം തള്ളി കോടതി

Must read

കൊച്ചി: ലോഡ്ജ് മുറിയിൽ യുവതിയുടെ കഴുത്തില്‍ ചരടു കെട്ടിയാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുമതിയാകില്ലെന്നു കോടതി. കഴിഞ്ഞ ദിവസം എറണാകുളം സെഷൻസ് കോടതി ജഡ്ജി ജി. ഗിരീഷിനു മുൻപാകെയാണ് മുൻകൂർ ജാമ്യം ലഭിക്കുന്നതിനായി യുവാവ് വിചിത്രമായ വാദം ഉന്നയിച്ചത്. പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട ചേർത്തല പാണാവള്ളി സ്വദേശി വൈശാഖ് വിജയകുമാർ(24) ആണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന പട്ടികജാതിക്കാരിയായ യുവതിയുടെ പരാതിയിൽ എറണാകുളം ഉദയംപേരൂർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം. നവംബർ 27ന് യുവതിയെ ലോഡ്ജ് മുറിയിലെത്തിച്ച് യുവാവ് നിർബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. തന്റെ എതിർപ്പിനെ മറികടന്നാണ് പീഡിപ്പിച്ചത് എന്നാണ് പരാതിക്കാരി കോടതിയിൽ നൽകിയ മൊഴി.

ഡിസംബർ 24ന് വീണ്ടും ലോഡ്ജ് മുറിയിൽ എത്തിച്ചപ്പോൾ എതിർപ്പു രേഖപ്പെടുത്തി. ഈ സമയം ഒരു ചരട് യുവതിയുടെ കഴുത്തിൽ ചാർത്തി വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു. ഭാവിയിൽ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാമെന്ന വാഗ്ദാനവും നൽകി. തുടർന്ന് നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് യുവാവ് വിവാഹത്തിനു താൽപര്യമില്ല എന്ന് അറിയിച്ച് പിൻവാങ്ങുകയായിരുന്നു. ചില സാമ്പത്തിക കാരണങ്ങളാലാണ് വിവാഹ ബന്ധത്തിൽ നിന്നു പിൻമാറുന്നത് എന്നാണ് കോടതിയെ അറിയിച്ചത്.

വിവാഹത്തിൽ നിന്നു പിൻമാറിയതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. താൻ താലി ചാർത്തിയ യുവതി ആയതിനാൽ കേസ് പീഡന പരിധിയിൽ വരില്ലെന്നായിരുന്നു വാദം. എന്നാൽ ചരട് ചാർത്തുന്നത് വിവാഹമാകില്ലെന്നും സാങ്കൽപികമായി വിവാഹം കഴിച്ചു എന്ന വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇത് ഐപിസി സെ‌ക്‌ഷൻ 375 പ്രകാരം ബലാൽസംഗമാണെന്നുമാണ് കോടതി സ്വീകരിച്ച നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തിരുവനന്തപുരം നഗരത്തിലെ സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി...

കുടിവെള്ളംമുട്ടി തലസ്ഥാനം;വ്യാപക പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം പിന്നിടുന്നു. നഗരത്തിലെ 45 വാർഡുകളാണ് കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാൻ ടാങ്കുകൾ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം വലിയ...

രക്ഷപ്പെടാൻ സഹായിച്ചത് എ.ഡി.ജി.പി.യെന്ന് സ്വപ്‌നയും സരിത്തും; റൂട്ട് നിർദേശിച്ചതും അജിത്കുമാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക്...

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

Popular this week