CrimeNationalNewsRECENT POSTS
മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഏഴുവയസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിരിയായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പ്രധാനാധ്യാപകന്‍ സുബ്ബറാവുവിനെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
കുട്ടി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതുകണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News