പിരിവെടുത്ത് പെങ്ങളൂട്ടിയ്ക്ക് ഇന്നോവ വേണ്ട,കെ.പി.സി.സി പ്രസിഡണ്ടിനെ അനുസരിയ്ക്കുന്നുവെന്ന് രമ്യ ഹരിദാസ്,നേതാക്കളുടെയും നാട്ടുകാരുടെയും എതിര്‍പ്പില്‍ മനംമാറി യൂത്ത് കോണ്‍ഗ്രസും
ആലത്തൂര്‍:പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ് പിന്‍വാങ്ങി.കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് രമ്യ പിന്‍മാറിയത്.കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍ നടപടിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യമാകണമെന്നാണ് ആഗ്രഹമെന്നും അറിയിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഹരിദാസ് നിലപാട് വ്യക്തമാക്കിയത്.
രമ്യ വിയോജിപ്പ് അറിയിച്ചതോടെ പിരിവെടുത്തു കാര്‍ വാങ്ങാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിക്കും. എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസമെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ, ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച് രമ്യ പ്രതികരിച്ചത്. ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്. ആലത്തുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്റെ ചുമതലയെന്നും രമ്യ പറഞ്ഞിരുന്നു.രമ്യയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.