24.6 C
Kottayam
Monday, May 20, 2024

ജോലി വാഗ്ദാനംചെയ്ത് കൂട്ടബലാത്സംഗം;ആന്‍ഡമാന്‍ മുൻ ചീഫ് സെക്രട്ടറിക്ക് സസ്‌പെൻഷൻ

Must read

പോര്‍ട്ട് ബ്ലെയര്‍: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാംത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്‌നെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ ഡല്‍ഹി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മേധാവിയാണ് നരെയ്ന്‍. അന്തമാന്‍ പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര നടപടി.

റിപ്പോര്‍ട്ട് പ്രകാരം ജിതേന്ദ്ര നരെയ്‌നിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പെരുമാറ്റദൂഷ്യവും ഒദ്യോഗിക പദവിയുടെ ദുരുപയോഗവും കണ്ടെത്തിയതിനാലാണ് നിയമപ്രകാരമുള്ള നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തരമായി സസ്പെന്‍ നടപടി നടപ്പാക്കണമെന്നും ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ‘അച്ചടക്കം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പദവി നോക്കാതെ നടപടിയുണ്ടാകും. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന സംഭവങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല’, കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പോര്‍ട്ട് ബ്ലെയര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ജിതേന്ദ്ര നരെയ്‌നെതിരേയും ആന്‍ഡമാന്‍ നിക്കോബാര്‍ ലേബര്‍ കമ്മീഷണര്‍ ആര്‍.എല്‍. ഋഷിക്കെതിരെയും കൂട്ടബലാത്സംഗത്തിന് കേസെടുത്തിരുന്നു. അബര്‍ഡീന്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ ചീഫ് സെക്രട്ടറിയായ നരെയ്ന്‍ ഉള്‍പ്പെടെ രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week