ദില്ലി: മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു. 96 വയസായിരുന്നു.ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അധികായകൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാംജഠ് മലാനി. നിയമ രംഗത്തും അദ്ദേഹത്തിന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വാജ്പേയ് മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം.
നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാംജഠ് മലാനി രാജിവെച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News