KeralaNewsRECENT POSTS
പൗരത്വ ഭേദഗതിയില്‍ യു.ഡി.എഫ് ഒറ്റയ്ക്ക് സമരം നടത്തും; സര്‍ക്കാറുമായി യോജിച്ച സമരത്തിനില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതില്‍ യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തിന്റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പൗരത്വ ഭേദഗതിയില്‍ യുഡിഎഫ് തനതായ സമരം നടത്തും. സര്‍ക്കാറുമായി യോജിച്ച സമരത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുമായി സംസാരിച്ചു. മുല്ലപ്പളളിക്കെതിരായ സിപിഎം പ്രസ്താവന അനൗചിത്യമാണ്. കോണ്‍ഗ്രസില്‍ ഒരുതരത്തിലുമുള്ള ആശയക്കുഴപ്പവും ഇല്ല. ബിജെപിക്ക് എതിരായി രാജ്യത്ത് വളര്‍ന്ന് വരുന്ന പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News