24.4 C
Kottayam
Sunday, September 29, 2024

ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോളി സോഷ്യല്‍ മീഡിയ

Must read

ഹൈദരാബാദ്‌:പൃഥ്വിരാജിന്റെ സംവിധായനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ചിരഞ്ജീവി നായകനായി എത്തിയ ‘ഗോഡ്ഫാദര്‍’. എന്നാല്‍ ഈ ചിത്രം തിയേറ്ററുകളില്‍ വലിയ പരാജയമായിരുന്നു നേരിട്ടത്. നിരവധി ട്രോളുകളും ഈ ചിത്രത്തിനെതിരെ വന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ കണക്കുകളെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡേഴ്‌സ് സമ്മിറ്റില്‍ രാംചരണ്‍ പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നത്. റീമേക്കുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇനിയും റീമേക്കുകള്‍ ചെയ്യുമോ എന്ന് അറിയില്ലെന്ന് പറഞ്ഞ നടന്‍, ചെയ്താല്‍ തന്നെ ഒറിജിനല്‍ ഒടിടിയില്‍ റിലീസ് ചെയ്യരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.

ഇതിനിടെയായിരുന്നു ഗോഡ്ഫാദറിനേക്കുറിച്ചുള്ള പരാമര്‍ശം. ‘മോഹന്‍ലാലിന്റെ ലൂസിഫറിന്റെ റീമേക്കായിരുന്നു ഗോഡ്ഫാദര്‍. ഒറിജിനല്‍ സിനിമ ഒടിടിയില്‍ ആളുകള്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ മികച്ച പ്രകടനം നടത്തി. 145 മുതല്‍ 150 കോടി വരെ ചിത്രം നേടി,’ എന്നും രാം ചരണ്‍ പറഞ്ഞു.

ബോക്‌സ് ഓഫീസില്‍ 100 കോടി പോലും തികയ്ക്കാതെ പോയ ചിത്രത്തെ സക്‌സസ് ആയി കാണിക്കാന്‍ കുടുംബം കഷ്ടപ്പെടുകയാണ് എന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. റീമേക്ക് ചിത്രങ്ങളേക്കുറിച്ച് മറ്റ് പരാമര്‍ശങ്ങളും നടന്‍ നടത്തി. റീമേക്കുകള്‍ നിര്‍മ്മിച്ചാല്‍ നല്ലൊരു വിഭാഗം പ്രേക്ഷകരെ നഷ്ടമാകുമെന്ന് പറഞ്ഞ നടന്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു.

‘ചിലപ്പോള്‍ സിനിമയിലെ താരം ആളുകളെ തിയേറ്ററുകളില്‍ എത്തിക്കുമായിരിക്കും. എന്നാല്‍ എല്ലായിപ്പോഴും അത് സംഭവിക്കണമെന്നില്ല. പാന്‍ ഇന്ത്യയും ‘വുഡുകളും’ മാറ്റേണ്ട സമയമായെന്നും വിക്കീപീഡിയയില്‍ അഭിനേതാവിനെ തിരഞ്ഞാല്‍ ‘ഇന്ത്യന്‍’ ആക്ടര്‍’ എന്ന് കാണുന്ന കാലം വിദൂരമല്ലെന്നും നടന്‍ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week